സ്വര്‍ണം ഉരുക്കി വിറ്റോ? കരിപ്പൂരില്‍ നിന്നുള്ള കള്ളകടത്ത് സ്വര്‍ണ്ണം ഉരുക്കുന്ന ജ്വലറിയില്‍ ട്വന്റിഫോര്‍ പ്രതിനിധി എത്തിയപ്പോള്‍

സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് പൊലീസ് പിടികൂടിയ സ്വര്‍ണം രൂപമാറ്റം വരുത്തി കടത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് കൊണ്ടോട്ടിയിലെ അപ്രൈസര്‍ ഉണ്ണി. ഇന്നലെയും മിനിഞ്ഞാന്നുമായി ഉണ്ണി കടയില്‍ നിന്ന് സാധനങ്ങള്‍ മാറ്റുകയാണെന്നും ഇതിന്റെ വീഡിയോ പുറത്ത് വിടുമെന്നും എംഎല്‍എ ആരോപിച്ചിരുന്നു.
കൊണ്ടോട്ടിയിലെ അശ്വതി ജ്വല്ലറി വര്‍ക്ക്‌സില്‍ ആണ് സര്‍ക്കാരിന്റെ അനുമതിയോടെ സ്വര്‍ണം ഉരുക്കുന്നത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വര്‍ണം ഉരുക്കാന്‍ അനുമതിയുള്ള, ലൈസന്‍സുള്ള ഏക സ്ഥാപനമാണിത്. പല രൂപത്തിലാണ് സ്വര്‍ണം ഇവിടെ എത്തുന്നത്. അത് ഇലക്ട്രോണിക് ഡിവൈസുകളുടെ ഉള്ളില്‍ കടത്തുന്നതാവാം, ദ്രാവക രൂപത്തിലുള്ളതാകാം. അല്ലെങ്കില്‍ വസ്ത്രങ്ങള്‍ക്കകത്ത് കടത്തുന്നതാകാം. ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ച് ഈ സ്വര്‍ണം തൂക്കുകയാണ് ആദ്യം ചെയ്യുക. ശേഷം മൂശയിലിട്ട് ചൂടാക്കും. ഉയര്‍ന്ന തോതില്‍ ചൂടാക്കി ഉരുക്കിയ ശേഷം ഇത് വെള്ളത്തില്‍ വച്ച് തണുപ്പിക്കും. പിന്നീട് വീണ്ടും തൂക്കി ഇതില്‍ എത്ര അളവില്‍ സ്വര്‍ണമുണ്ടെന്നും മറ്റ് മാലിന്യങ്ങളുണ്ടെന്നും കണക്കാക്കും. ശേഷം വീണ്ടും തൂക്കം നോക്കും.
ഈ രീതിയില്‍ തൂക്കം കണക്കാക്കി കഴിയുമ്പോള്‍ അതില്‍ നിന്ന് ഒരു തരി പോലും സ്വര്‍ണം തങ്ങള്‍ക്ക് എടുക്കാന്‍ കഴിയില്ലെന്നാണ് ഇവിടെയുള്ള ജീവനക്കാര്‍ പറയുന്നത്. കൃത്യമായ കണക്ക് പോലീസിന്റെയും കസ്റ്റംസിന്റെയും ഭാഗത്തുണ്ടാകുമെന്നും അവരത് ഫോട്ടോ എടുക്കുകയും ചെയ്യുമെന്നും പറയുന്നു. അതുകൊണ്ട് ഒരു തരത്തിലുള്ള കള്ളത്തരവും കാണിക്കാന്‍ സാധിക്കില്ലെന്നും സൗഹൃദ സംഭാഷണത്തില്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : Twentyfour reporter at the jewellers, where the smuggled gold from Karipur was smelted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here