Advertisement

വരനെ ആവശ്യമുണ്ട്!… ലോകത്തിലെ ഏറ്റവും നീളം കൂടിയ കാലുകളുള്ള പെണ്‍കുട്ടി

March 20, 2022
Google News 2 minutes Read
Groom Wanted World's tallest model

ഉയരം കുറഞ്ഞതിന്റെ പേരില്‍ വിഷമിക്കുന്നവര്‍ ലോകത്ത് ധാരാളമുണ്ട്. നല്ല പൊക്കമുണ്ടായിരുന്നെങ്കില്‍ നല്ല ആത്മവിശ്വാസം തോന്നുമായിരുന്നെന്ന് ചിലര്‍ക്ക് തോന്നാറുണ്ട്. എന്നാല്‍ റഷ്യന്‍ സുന്ദരിയായ എകറ്റെറിന ലിസിന തന്റെ ഉയരം കാരണം ഏറെ അസ്വസ്ഥയാണ്. ( Groom Wanted World’s tallest model )

6 അടി 9 ഇഞ്ച് ആണ് ലിസിനയുടെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോഡലുമാണ് ലിസിന ( Ekaterina Lisina . ഉയരത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡും ലിസി സ്ഥാപിച്ചു. എന്നാല്‍ ഇപ്പോള്‍ ലിസിനയെ ഏറെ വിഷമിപ്പിക്കുന്നത് ഇതൊന്നുമല്ല, ഉയരം കൂടിയതിനാല്‍ ഇവര്‍ക്ക് പങ്കാളിയെ കണ്ടെത്താനാകുന്നില്ല.

ഒരു ബന്ധത്തില്‍ ഉയരം പ്രശ്‌നമല്ലെന്നാണ് ലിസിന പറയുന്നത്. എന്നാല്‍ സമൂഹത്തില്‍ പുരുഷന് ഉയരം കുറവും സ്ത്രീയ്ക്ക് ഉയരവുമുണ്ടെങ്കില്‍ ആ ദമ്പതികളെ മോശം കണ്ണുകളോടെയാണ് കാണുന്നത്. അതുകൊണ്ടാണ് തന്നേക്കാള്‍ 1 അടി ഉയരം കുറവുള്ള ആളുമായി പോലും പ്രണയം തുടങ്ങാന്‍ ലിസിന തയ്യാറായത്. ഡേറ്റിംഗ് ആപ്പുകളിലും ആണ്‍കുട്ടികളെ തിരയുന്നുണ്ട . 29 കാരിയായ ലിസിനയുടെ ഇടതുകാലിന്റെ നീളം 132.8 സെന്റിമീറ്ററും വലതുകാലിന്റെ നീളം 132.2 സെന്റിമീറ്ററുമാണ്.

Read Also : സ്വർണ വിലയിൽ വൻ വർധന

‘ആണ്‍കുട്ടി എന്നെ പരിപാലിക്കുന്ന, എന്നെ ശ്രദ്ധിക്കുക സാമ്പത്തികമായി താങ്ങാനാകുന്ന ഒരാളായിരിക്കണം ‘ ലിസിന പറയുന്നു. നീളം കാരണം ലിസിനയ്ക്ക് പലതവണ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിമാനത്തിലോ കാറിലോ ഇരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ് . അവരുടെ വലിപ്പത്തിലുള്ള വസ്ത്രങ്ങളോ ചെരിപ്പുകളോ ലഭ്യമല്ല. അവര്‍ക്കായി പ്രത്യേകം ഷൂസ് ഉണ്ടാക്കണം. ലിസിനയുടെ കുടുംബത്തില്‍ എല്ലാവരും ഉയരം കൂടിയവരാണ്. സഹോദരന്റെ ഉയരം 6 അടി 6 ഇഞ്ച്, അച്ഛന്റെ ഉയരം 6 അടി 5 ഇഞ്ച്, അമ്മയുടെ ഉയരം 6 അടി 1 ഇഞ്ച് എന്നിങ്ങനെയാണ്.

പ്രൊഫഷണല്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരിയായിരുന്നു ലിസിന. 2008 ഒളിമ്പിക്‌സില്‍ വെങ്കല മെഡലും നേടി. എന്നാല്‍ അതില്‍ നിന്ന് വിരമിച്ച ശേഷമാണ് മോഡലിംഗ് ലോകത്തേക്ക് ചുവടുവച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here