Advertisement

ഇന്ത്യയിൽ 3.2 ലക്ഷം കോടി നിക്ഷേപിക്കും; ജപ്പാൻ

March 20, 2022
Google News 1 minute Read

അടുത്ത 5 വർഷം കൊണ്ട് ജപ്പാൻ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികൾക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തിൽ ഒരുമിച്ചുള്ള പ്രവർത്തനം ശക്തമാക്കും. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകർ ജപ്പാനാണെന്ന് കിഷിദയും പറഞ്ഞു.

ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി ഇരു നേതാക്കളും അംഗീകരിച്ചു. ആസിയാൻ, പസഫിക് ദ്വീപ് രാജ്യങ്ങളിലേക്കും അത്തരം സഹകരണം വിപുലീകരിക്കാൻ ധാരണയായി. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണ പദ്ധതികളുടെ പ്രാധാന്യം പ്രധാനമന്ത്രിമാർ ആവർത്തിച്ചു.

അതേസമയം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് രാജ്യങ്ങൾ ഉറപ്പാക്കണമെന്ന് ഇന്ത്യയും ജപ്പാനും ആവശ്യപ്പെട്ടു. ഭീകരപ്രവർത്തനം വേരോടെ പിഴുതെറിയുന്നതിന് എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. ഭീകരതയുടെ വർദ്ധിച്ചുവരുന്ന ഭീഷണിയിൽ പ്രധാനമന്ത്രിമാർ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഭീകരതയെ സമഗ്രവും സുസ്ഥിരവുമായ രീതിയിൽ ചെറുക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഒരിക്കൽ കൂടി വ്യക്തമാക്കുകയും ചെയ്തു.

Story Highlights: india-japan-ask-pakistan-to-take-action-against-terror

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here