തിന്മയ്‌ക്കെതിരായ പോരാട്ടത്തിൽ അണിചേരൂ; സ്വിറ്റ്‌സർലൻഡിനോട് സെലെൻസ്‌കി

റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ അണിചേരാൻ സ്വിറ്റ്‌സർലൻഡിനോട് ആവശ്യപ്പെട്ട്
യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. ക്രെംലിൻ ഉന്നതരുടെ ഫണ്ട് മരവിപ്പിക്കാൻ സ്വിസ് ബാങ്കുകൾ തയ്യാറാകണം. ഭക്ഷ്യ ഭീമനായ നെസ്ലെ ഉൾപ്പെടെയുള്ള കമ്പനികൾ റഷ്യയുമായി വ്യാപാരം നിർത്തണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു.
“യുക്രൈൻ തെരുവുകളിൽ കുട്ടികൾ കൊലപ്പെടുമ്പോഴും, നഗരങ്ങൾ നശിപ്പിക്കപ്പെടുമ്പോഴും നെസ്ലെ ഉൾപ്പെടെയുള്ള കമ്പനികൾ റഷ്യയുമായി വ്യാപാരം തുടരുന്നു. യുദ്ധം അഴിച്ചുവിട്ട ആളുകളുടെ പണം ഉള്ളത് സ്വിസ് ബാങ്കുകളിലാണെന്നത് വേദനാജനകമാണ്. ഇത് തിന്മയ്‌ക്കെതിരായ പോരാട്ടമാണ്, അക്കൗണ്ടുകൾ മരവിപ്പിക്കുക”- സെലെൻസ്‌കി പറഞ്ഞു.
ബേണിലെ സ്വിസ് പാർലമെന്റിന് പുറത്ത് നടന്ന യുദ്ധവിരുദ്ധ പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അർഥവത്തായ ചർച്ചക്ക് റഷ്യ മുതിരണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. ഈ സമയം കാണാനും സംസാരിക്കാനും ഉള്ളതാണെന്ന് വിഡിയോ സന്ദേശത്തിൽ സെലൻസ്‌കി കൂട്ടിച്ചേർത്തു. യുദ്ധത്തിലൂടെ റഷ്യക്ക് വലിയ നഷ്‌ടങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്നും തലമുറകൾ എടുത്താലും തിരികെ ലഭിക്കാത്ത നഷ്‌ടങ്ങളായി ഇവ മാറിയേക്കാമെന്നും സെലൻസ്‌കി വ്യക്തമാക്കി.
Story Highlights: join-fight-against-evil-zelensky-urges-swiss-rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here