Advertisement

യുക്രൈനിൽ നിന്ന് 3.3 ദശലക്ഷത്തിലധികം പേർ പലായനം ചെയ്തു

March 20, 2022
Google News 1 minute Read

3.3 ദശലക്ഷത്തിലധികം അഭയാർത്ഥികൾ യുക്രൈൻ്റെ പടിഞ്ഞാറൻ അതിർത്തിയിലൂടെ പലായനം ചെയ്തതായി ഉപ-പ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം 190,000 സിവിലിയന്മാരെ മാനുഷിക ഇടനാഴികളിലൂടെ ഒഴിപ്പിച്ചു. കീവ്, ലുഹാൻസ്ക് മേഖലകളിലെ ഇടനാഴികൾ ശനിയാഴ്ച പ്രവർത്തിച്ചു. എന്നാൽ മരിയുപോളിലേക്കുള്ള ഇടനാഴി ഭാഗികമായി മാത്രമേ പ്രവർത്തനക്ഷമമായുള്ളൂ, റഷ്യൻ സൈന്യം ബസുകൾ അനുവദിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മാനുഷിക ഇടനാഴികളിലൂടെ യുക്രൈനിൽ നിന്ന് 6,623 പേരെ ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥർ. മരിയുപോളിൽ നിന്ന് 4,128 പേരെ രക്ഷിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസത്തെ കണക്ക് പരിശോധിച്ചാൽ വെള്ളിയാഴ്ചത്തേക്കാൾ കുറവാണ് ഇത്. കഴിഞ്ഞ ദിവസം 9,000 ഓളം പേരെ ഒഴിപ്പിക്കാൻ സാധിച്ചിരുന്നു.

അതേസമയം യുക്രൈന്‍ കീഴ്‌പ്പെടുത്താതെ അടങ്ങില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ പുടിന്‍ ആവര്‍ത്തിച്ചു. 2014 ലെ ക്രിമിയന്‍ യുദ്ധ വിജയാഘോഷം സംഘടിപ്പിച്ച മോസ്കോയിലെ ലുഷ്നികി ലോകകപ്പ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ പങ്കെടുത്താണ് പുടിന്‍ തന്‍റെ നിലപാടുകള്‍ ആവര്‍ത്തിച്ചത്. യുക്രൈന്‍ സൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങിയ കര, വ്യോമ സൈനികര്‍ പുടിന്‍റെ നയങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെതിതിയിരുന്നു. ഇതിന് മറുപടിയെന്നവണ്ണമായിരുന്നു ചടങ്ങില്‍ പുടിന്‍റെ പ്രസംഗം.

Story Highlights: 3.3-million-refugees-fled-ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here