Advertisement

ഇനി മുതൽ കടലാസിന് വിട!; ഇ-വിധാന്‍ സഭയുമായി നാഗാലാന്‍ഡ്

March 20, 2022
Google News 2 minutes Read

പൂര്‍ണമായും കടലാസ് രഹിതമായി നിയമസഭ ചേർന്നതോടെ ഇ-വിധാന്‍ സഭ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി നാഗാലാന്‍ഡ് മാറി. കഴിഞ്ഞ ദിവസം സഭയിലെ 60 അംഗങ്ങളുടേയും മേശകളില്‍ കടലാസുകൾക്ക് പകരമായി ടാബ്‌ലെറ്റോ ഇ-ബുക്കോയാണ് നല്‍കിയത്.

ഹിമാചൽ പ്രദേശിൽ ഇ-വിധാന്‍ സഭ പദ്ധതിക്ക് സമാനമായ ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലെയും സഭകൾ സമാനമായി പദ്ധതി പിന്തുടരാന്‍ ആലോചിക്കുന്നുണ്ടെന്ന് നാഗാലാന്‍ഡ് സ്‌പീക്കർ ശരിങ്കെയ്‌ന്‍ ലോങ്‌കുമാർ പറഞ്ഞു. എല്ലാ നിയമസഭകളും പദ്ധതി നടപ്പിലാക്കിയാല്‍, പാർലമെന്‍റും സംസ്ഥാന നിയമസഭകളും ഏകീകരിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.

Read Also : സര്‍ക്കാര്‍ ജോലിയില്‍ 25000 പുതിയ അവസരങ്ങള്‍; പ്രഖ്യാപനം നടത്തി പഞ്ചാബ് മുഖ്യമന്ത്രി

ഇ-വിധാന്‍ സഭ പദ്ധതിയനുസരിച്ച് ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ചാവും സഭാ നടപടികള്‍ പുരോഗമിക്കുക. പദ്ധതി പാർലമെന്‍ററി കാര്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കുന്നത്. ഇതിനുള്ള ചെലവുകൾ 90:10 എന്ന അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാന സർക്കാരും ചേര്‍ന്നാണ് വഹിയ്ക്കേണ്ടത്. എല്ലാ സംസ്ഥാനങ്ങളിലെ നിയമസഭകളിലെയും നടപടിക്രമങ്ങൾ ഡിജിലാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഇ‐വിധാൻ സഭ പദ്ധതി ആവിഷ്‌കരിച്ചത്.

Story Highlights: Nagaland with e-Vidhan Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here