സെൽഫിയെടുത്തതിൽ ഖേദമില്ല; ന്യായീകരണവുമായി ജെബി മേത്തർ

നടൻ ദിലീപുമായി സെൽഫിയെടുത്തതിൽ ന്യായീകരണവുമായി കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ. ദിലീപുമായി സെൽഫി എടുത്തതിൽ ഖേദമില്ലെന്നും അതിത്ര ചർച്ചയാക്കിമാറ്റേണ്ട കാര്യമില്ലെന്നുമാണ് ജെബി വിശദീകരിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ട പരിപാടിക്കാണ് ദീലീപെത്തിയത്. അന്ന് അവിടെയുണ്ടായിരുന്നതിനാൽ അപ്പോഴെടുത്ത ഒരു സെൽഫിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയും താൻ മുൻ നിരയിൽ നിന്നിട്ടുണ്ടെന്ന് ജെബി മേത്തർ വ്യക്തമാക്കി.
രാജ്യസഭാ സ്ഥാനാർത്ഥിത്വത്തെപ്പറ്റി പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലുള്ള പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സ്ഥാനാർത്ഥി ജെബി മേത്തർ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. വിമർശനങ്ങൾ ഉന്നയിക്കാൻ പാർട്ടിയിൽ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. വിമർശനം ഉന്നയിക്കുന്നവരും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതൃത്വം തനിക്ക് നൽകിയത് മറ്റാർക്കും ലഭിക്കാത്ത അവസരമാണെന്നും, ഏല്പിച്ച ചുമതല ഭംഗിയായി നിർവഹിക്കാൻ പരിശ്രമിക്കുമെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.
Read Also : പത്മജുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടില്ല; ജെബി മേത്തർ
രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടാണ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്ന പ്രചാരണം തെറ്റാണെന്ന് വിശദീകരിച്ച് മറ്റൊരു ഫേസ് ബുക്ക് പോസ്റ്റുമായി പത്മജ വേണുഗോപാൽ ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. തന്റെ പേര് രാജ്യസഭാ സീറ്റിന് പരിഗണിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും പാർട്ടി നേതാക്കൾക്ക് അർഹതയുണ്ട് എന്ന തോന്നിയ ആൾക്ക് തന്നെയാണ് സീറ്റ് കൊടുത്തിരിക്കുന്നതെന്നും പത്മജ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
Story Highlights: No regrets for taking a selfie with dileep; Jebi Mather
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here