Advertisement

ഉത്സവത്തിനിടെ തെങ്ങ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

March 20, 2022
Google News 2 minutes Read

കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തെങ്ങ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിമാട് കുന്ന് സ്വദേശി ഗണേശൻ (54) ആണ് മരിച്ചത്. ഒരു ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അപകടം.

Read Also : മലപ്പുറത്ത് ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരുക്ക്

ക്ഷേത്രത്തിനോട് ചേർന്നുള്ള പറമ്പിൽ കൂടിനിൽക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. തെങ്ങിന്റെ അടിഭാഗത്ത് തീപിടിച്ചതിനെ തുടർന്നാണ് കടപുഴകിയത്. പാറോപ്പടി കൊല്ലറക്കൽ സുധീഷ്, സുനി, പറമ്പിൽ ബസാറിലെ ഓയിൽ മിൽ ജീവനക്കാരൻ പ്രഭാത് മെൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Story Highlights: One person died in an accident during the festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here