Advertisement

മലപ്പുറത്ത് ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരുക്ക്

March 19, 2022
Google News 1 minute Read

മലപ്പുറം പൂങ്ങോട്ട് ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരുക്ക്. അഖിലേന്ത്യ സെവൻസ് ഫുട്ബോൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുകേറ്റ മൂന്നുപേരെ മട്ടാഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ നിലമ്പൂർ താലൂക്ക് ആശുപത്രിയിലും വണ്ടൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. ഫൈനൽ മത്സരമായിരുന്നു നടന്നിരുന്നത്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്. നിരവധി ആളുകൾ ഗാലറിയുണ്ടായിരുന്നു. കവുങ്ങും മുളയും കൊണ്ട് നിർമ്മിച്ച താത്ക്കാലിക ഗാലറിയായിരുന്നു. ആരെങ്കിലും ഗാലറിയുടെ അടിയിൽ അകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സ്ഥലത്ത് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിലുമധികം ആളുകൾ ഉണ്ടായിരുന്നെന്ന് പരിക്കേറ്റയാൾ ട്വൻ്റി ഫോറിനോട് പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഉണ്ടായിരുന്നു. 7 മണി മുതൽ തന്നെ ഗാലറി നിറഞ്ഞ് കവിഞ്ഞിരുന്നു. ഒഴിവായത് വൻ അപകടമെന്നും പരുക്കേറ്റ സുനീർ പറഞ്ഞു.

Story Highlights: football gallery accident malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here