Advertisement

ജിദ്ദയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂതി മിസൈല്‍ ആക്രമണം

March 21, 2022
Google News 2 minutes Read

ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം ഉണ്ടായി. ഞായറാഴ്ച വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു എണ്ണ ടാങ്കിന് തീപിടുത്തമുണ്ടായി. എന്നാൽ അപകടത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണ വിധേയമായതായി സൗദി സഖ്യസേന അറിയിച്ചു.

Read Also : ‘നമസ്‌തേ കുവൈത്ത്’; ദേശീയ ദിനാഘോഷം വിപുലമാക്കാൻ ഇന്ത്യൻ എംബസി

സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിയിരുന്നു. എല്ലാ ആക്രമണ ശ്രമങ്ങളെയും സൗദി സഖ്യസേന തത്സമയം പരാജയപ്പെടുത്തിയതുകൊണ്ട് കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടില്ല.

Story Highlights: Aramco’s plant in Jeddah attacked by Houthis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here