Advertisement

കശ്മീരിൽ പ്രദേശവാസിയെ തീവ്രവാദികൾ വെടിവെച്ചു കൊന്നു

March 21, 2022
Google News 1 minute Read

കശ്മീരിലെ ബുദ്ഗാമിൽ പ്രദേശവാസിയെ തീവ്രവാദികൾ വെടിവെച്ചു കൊന്നു. ഗോദ്‌പോര ബുദ്ഗാമിൽ തജാമുൽ മൊഹിയുദ്ദീൻ റാത്തർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വീടിന് സമീപത്തായിരുന്നു ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇയാൾ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഇതിനിടെ പുൽവാമയിൽ ബിഹാറിൽ നിന്നുളള അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം ഉണ്ടായി.
ഇയാളെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്‌ക്കായി മാറ്റിയിരിക്കുകയാണ്. രണ്ട് അക്രമങ്ങളുണ്ടായ മേഖലകളിലും സുരക്ഷാ സേന ഭീകരർക്കായി തെരച്ചിൽ നടത്തി.

Story Highlights: Civilian shot dead in Gotapora Budgam, jammu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here