Advertisement

ആരെയും വഴിയാധാരമാക്കില്ല, പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങൾ; മുഖ്യമന്ത്രി

March 21, 2022
Google News 2 minutes Read

സിൽവർ ലൈനിൽ പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകാശപാതയാകാമെന്ന് കോൺഗ്രസ് പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. ഭൂമി നഷ്ടപ്പെടുന്നവർക്ക് വിഷമമുണ്ടാകുക സ്വാഭാവികമാണ്. സർക്കാർ ആരെയും വഴിയാധാരമാക്കില്ലെന്നും നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത ഭൂമിയേറ്റെടുക്കൽ യാഥാര്‍ത്ഥ്യമാക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി സിൽവർ ലൈൻ യാഥാര്‍ത്ഥ്യമായാൽ നാടിന് വൻ പുരോഗതിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ യാഥാര്‍ത്ഥ്യമാകുന്നതിനെ കോൺഗ്രസും ബിജെപി യും ഭയക്കുന്നു. സങ്കുചിത കക്ഷി രാഷ്ട്രീയത്തിന് പ്രാധാന്യം നൽകരുത്. നാടിൻറെ വികസനത്തെ ജനം പിന്തുണയ്ക്കും. ദുശാഠ്യം നാടിൻറെ താത്പര്യം സംരക്ഷിക്കാനല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Read Also : സിൽവർലൈൻ കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി

പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് സിൽവർ ലൈനെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പറ്റില്ലെന്നാണ് പലരും പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

Story Highlights: CM Pinarayi Vijayan on Silver line Project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here