ഹർഭജൻ സിംഗ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥി; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയാകും. പഞ്ചാബിൽ നിന്നാണ് ആം ആദ്മി പാർട്ടി ഹർഭജൻ സിംഗിനെ നാമ നിർദേശംചെയ്‌തത്. ഇതുമായി ബന്ധപ്പെട്ട ഔഗ്യോഗിക സ്ഥിരീകരണം ആം ആംആദ്മി പാർട്ടി നടത്തി. ഇന്ന് തന്നെ ഹർഭജൻ സിംഗ് നാമ നിർദേശ പത്രിക സമർപ്പിക്കും. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് മുന്‍ താരത്തെ മത്സരിപ്പിക്കുക. (harbhajan singh AAP candidate)
ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ താരത്തെ പാര്‍ട്ടിയെത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു. ഹർഭജൻ സിംഗിനൊപ്പം ഡൽഹി എം എൽ എ രാഘവ് ചദ്ധ, സന്ദീപ് പതക് എന്നിവരും സ്ഥാനാർത്ഥിയാകും.
Read Also : സ്വർണ വിലയിൽ വൻ വർധന
ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറിയ പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്‍ഭജന് കായിക സര്‍വകലാശാലയുടെ ചുമതലകൂടി നല്‍കിയേക്കും. 92 സീറ്റ് നേടിയായിരുന്നു പാര്‍ട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്. വിജയത്തിന് പിന്നാലെ ആം ആദ്മിയേയും ബഗ്‌വന്ദ് മന്നിനേയും അഭിനന്ദിച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു.
ഹര്‍ഭജന്റിന്റെ വാക്കുകള്‍…. ”ആം ആദ്മി പാര്‍ട്ടിയേയും ഭഗവന്ദ് മന്നിനേയും അഭിനന്ദിക്കുന്നു. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖത്കര്‍ക്കളനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്തുമെന്ന പ്രഖ്യാപനത്തില്‍ ഏറെ സന്തോഷമുണ്ട്. ഇത് അഭിമാന നിമിഷം.” ഹര്‍ഭജന്‍ ട്വീറ്റ് ചെയ്‌തു
ഹര്‍ഭജന്റെ രാഷ്ട്രീയ പ്രവേശനം നേരത്തെയും ചര്‍ച്ചയായിരുന്നു. പഞ്ചാബിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം വ്യക്താക്കിയിരുന്നു. അതിന് മുമ്പ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും പിസിസി അധ്യക്ഷനുമായിരുന്ന നവജ്യോത് സിംഗ് സിദ്ദുവുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
Story Highlights: cricketer harbhajan singh AAP candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here