Advertisement

‘ഏത് പദ്ധതി വരുമ്പോഴും എതിർപ്പുകൾ ഉണ്ടാകുക സ്വാഭാവികം’; സിൽവർലൈനെ പിന്തുണച്ച് ജേക്കബ് തോമസ്

March 21, 2022
Google News 2 minutes Read
jacob thomas supports silver line

ബിജെപിയെ പ്രതിരോധത്തിലാക്കി സിൽവർലൈൻ പദ്ധതിയെ പിന്തുണച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. സിൽവർ ലൈൻ കേരളത്തിന് ഗുണകരമാണെന്നും, ഇതിലൂടെ തൊഴിലവസരവും വ്യവസായവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് പദ്ധതി വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ( jacob thomas supports silver line )

കേരളത്തിലെ എല്ലാ കുടുംബംഗങ്ങൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ സിൽവർ ലൈൻ ആവിഷ്‌കരിച്ച് നടപ്പാക്കിയാൽ അത് അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഏത് പദ്ധതി വന്നാലും പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തുമെന്നും, ഈ അഭിപ്രായ വ്യത്യാസങ്ങളുള്ളവരെ ഒരുമിച്ച് കൂട്ടി ചർച്ച ചെയ്ത് സമവായത്തിലെത്തിച്ച് മുന്നോട്ട് പോകുന്നതാണ് ജനാധിപത്യ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ഞാൻ എന്തുകൊണ്ട് ബിജെപിയായി? കുറിപ്പുമായി ജേക്കബ് തോമസ്

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് റിപോർട് സമർപ്പിച്ചതായി ജേക്കബ് തോമസ് സ്ഥിരീകരിച്ചു. കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും കേന്ദ്ര നേതൃത്വവുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെന്നും ജേക്കബ് തോമസ് അറിയിച്ചു.

Story Highlights: jacob thomas supports silver line

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here