‘പലരും പ്രതികരിക്കുന്നത് കാര്യങ്ങൾ മനസിലാക്കാതെ’; ജേക്കബ് തോമസിനെ തള്ളി ബിജെപി
മുൻ ഡിജിപി ജേക്കബ് തോമസിനെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സിൽവർ ലൈനിൽ പലരും പ്രതികരിക്കുന്നത് കാര്യങ്ങൾ മനസിലാക്കാതെയാണെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. സിൽവർലൈൻ പദ്ധതി കേരളത്തിന് ഗുണമല്ല ദോഷമേ ഉണ്ടാക്കുകയുള്ളുവെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. ( k surendran against jacob thomas )
ബിജെപിയെ പ്രതിരോധത്തിലാക്കി സിൽവർലൈൻ പദ്ധതിയെ പിന്തുണച്ചുകൊണ്ടുള്ള മുൻ ഡിജിപി ജേക്കബ് തോമസിന്റെ പ്രതികരണം ട്വന്റിഫോറിലൂടെയാണ് പുറത്ത് വന്നത്. സിൽവർ ലൈൻ കേരളത്തിന് ഗുണകരമാണെന്നും, ഇതിലൂടെ തൊഴിലവസരവും വ്യവസായവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് പദ്ധതി വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
കേരളത്തിലെ എല്ലാ കുടുംബംഗങ്ങൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ സിൽവർ ലൈൻ ആവിഷ്‌കരിച്ച് നടപ്പാക്കിയാൽ അത് അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഏത് പദ്ധതി വന്നാലും പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തുമെന്നും, ഈ അഭിപ്രായ വ്യത്യാസങ്ങളുള്ളവരെ ഒരുമിച്ച് കൂട്ടി ചർച്ച ചെയ്ത് സമവായത്തിലെത്തിച്ച് മുന്നോട്ട് പോകുന്നതാണ് ജനാധിപത്യ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: k surendran against jacob thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here