കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; അടിത്തറ ബലപ്പെടുത്തൽ ഇന്ന്

പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 ന്റെ അടിത്തറ ബലപ്പെടുത്തൽ ഇന്ന് ആരംഭിക്കും. ഡി.എം.ആർ.സി, എൽ ആൻഡ് ടി, എയ്ജിസ്, കെ.എം.ആർ.എൽ എന്നിവയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തികൾ. ( kochi metro pillar strengthening today )
വർഷങ്ങൾക്കു മുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങിൽ ഇനി അറ്റകുറ്റപ്പണി നടക്കില്ല. ഇതിന് ചുറ്റും കോൺക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കാനാണ് നീക്കം. അറ്റകുറ്റപ്പണിക്കുളള ചെലവ് കരാറുകാരായ എൽ ആന്റ് ടി തന്നെ വഹിക്കും. മഴക്കാലത്തിന് മുൻപായി ജോലികൾ പൂർത്തിയാക്കാനാണ് നീക്കം.
Read Also : സ്വർണ വിലയിൽ വൻ വർധന
പത്തടിപ്പാലത്തെ പില്ലറിൽ അപാകത കണ്ടെത്തിയ പശ്ചാത്തലത്തിൽ മെട്രോയുടെ മറ്റ് പില്ലറുകളിലേക്കും പരിശോധന നീട്ടുകയാണ്. ആലുവ മുതൽ പേട്ടവരെയുളള 975 മെട്രോ തൂണുകളിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
Story Highlights: kochi metro pillar strengthening today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here