Advertisement

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

March 21, 2022
Google News 2 minutes Read

പ്രമോദ് സാവന്ത് വീണ്ടും ഗോവ മുഖ്യമന്ത്രിയാകും. രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകുന്നത്. കേന്ദ്രനേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാർട്ടി വിശ്വാസത്തിലെടുത്തിരിക്കുന്നത്.

ഈ മാസം 23, 25 എന്നീ ദിവസങ്ങളാണ് സത്യപ്രതിജ്ഞയ്‌ക്കായി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിരവധി മുതിർന്ന നേതാക്കൾ ഗോവയിലെത്തുമെന്നാണ് അറിയിപ്പ്.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ൽ 20 സീറ്റുകൾ നേടിയാണ് ബിജെപി മൂന്നാം തവണയും തുടർഭരണം ഉറപ്പിച്ചത്.

Read Also : പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തുടരും

ഇതിനിടെ പുഷ്കർ സിംഗ് ധാമിയെ വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻചന്ദ്ര കാപ്രിയോട് വൻ തോൽവി വഴങ്ങിയ ധാമിയെ മാറ്റുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ധാമിക്ക് ഒരവസരം കൂടി നൽകാൻ ബി ജെ പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Story Highlights: Pramod Sawant To Continue As Goa Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here