റഷ്യയുടെ സൈബര്‍ ആക്രമണം ഉണ്ടായേക്കാം; കരുതിയിരിക്കണമെന്ന് ബൈഡന്‍

രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ സൈബര്‍ അറ്റാക്കിങ് ഭീഷണി വര്‍ധിക്കുകയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.(Biden Warns Russian Cyber attacks On US)
കരുതിയിരിക്കണമെന്നും സൈബര്‍ അറ്റാക്കിങ്ങിനെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും ബൈഡന്‍ നിര്‍ദേശം നല്‍കി. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേലെ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ അവര്‍ക്ക് അമര്‍ഷമുണ്ടെന്നും സൈബര്‍ അറ്റാക്കിങ്ങിന് സാധ്യതകള്‍ റഷ്യ പരമാവധി ഉപയോഗപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു.
അമേരിക്കയിലെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളെ ഇല്ലാതാക്കാനും പ്രതിരോധിക്കാനും സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി.
Read Also : ലോകം അതിഭീകരമായ ദുരന്തത്തിന്റെ വക്കിൽ; യുദ്ധം കാലാവസ്ഥാ പ്രതിസന്ധി കൂട്ടി: യു എൻ
അമേരിക്കയെ സംബന്ധിച്ച് പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപങ്ങളും സ്വകാര്യ മേഖലയില്‍ നിന്നുമാണ്. അതുകൊണ്ട് തന്നെ സ്വാകാര്യ മേഖല ഇക്കാര്യത്തില്‍ ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ബൈഡന്‍ കൂട്ടിച്ചേര്‍ത്തു
Story Highlights: Biden Warns Russian Cyber attacks On US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here