ആലുവ മണപ്പുറത്ത് കച്ചവടക്കാർ തമ്മിൽ അടിപിടി; ഒരാൾ കൊല്ലപ്പെട്ടു

ആലുവ മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയിൽ താമസിക്കുന്ന ദിലീപാണ് (42) മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ രാജുവും സലീമും ചേർന്നാണ് ദിലീപിനെ ക്രൂരമായി മർദ്ദിച്ചത്.
ദിലീപിന്റെ ബന്ധുവാണ് രാജു. പരിക്കേറ്റ ദിലീപിനെ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാവാത്തതിനാൽ രക്തം വാർന്നായിരുന്നു മരണം. രാജുവിനേയും സലിമിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Also : ടോയ്ലറ്റ് മോഷ്ടിച്ച് വിൽക്കുന്ന കള്ളനെ കണ്ടിട്ടുണ്ടോ?.. സംഭവം തെലങ്കാനയിൽ
കൊവിഡിന്റെ പശ്ചാത്തലത്തിൽ മണപ്പുറത്തെ നഗരസഭയുടെ സ്ഥലത്ത് വാണിജ്യമേളയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നിട്ടും ഇവർ അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. നഗരസഭയോട് ഇവരെ ഒഴിപ്പിക്കാൻ പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
Story Highlights: Fight between traders at Aluva Manappuram; One was killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here