Advertisement

കാതൽ മന്നൻ ഓർമയായിട്ട് 17 വർഷം

March 22, 2022
Google News 2 minutes Read

ജെമിനി ഗണേശന്റെ ഓർമകൾക്ക് 17 വയസ്. എം.ജി ആറും ശിവാജിയും അടങ്ങുന്ന സുവർണ സംഘത്തോടൊപ്പം പതീറ്റാണ്ടുകളോളം തമിഴ് ചലച്ചിത്ര മേഖലയിൽ അരങ്ങുവാണ നടനാണ് ജെമിനി. പ്രണയ നായകനായി മിന്നിത്തിളങ്ങിയ ജെമിനി കാതൽ മന്നൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ( gemini ganesan 17th death anniversary )

പതീറ്റാണ്ടുകളോളം തമിഴ് സിനിമയിൽ കാതൽ മന്നനായി അരങ്ങുവാണ നടൻ. എം.ജി.ആർ, ശിവാജി ഗണേശൻ എന്നിവർക്കൊപ്പം ത്രിമൂർത്തികളിലൊരാളായി തിളങ്ങിനിന്നു ജെമിനി ഗണേശൻ.

എം.ജി.ആറും ശിവാജിയും തകർപ്പൻ സംഭാഷണങ്ങളുമായി വെള്ളിത്തിരയിൽ കത്തിക്കയറിയപ്പോൾ സൗമ്യമായ ശരീരചലനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രേക്ഷകഹൃദയങ്ങളിൽ വേറിട്ടൊരു സ്ഥാനം കരസ്ഥമാക്കി ജെമിനി ഗണേശൻ. പ്രണയരംഗങ്ങളിലെ മികവാണ് ജെമിനിയെ വേറിട്ടുനിർത്തിയത്.

gemini ganesan 17th death anniversary

സിനിമയിലും ജീവിതത്തിലും പ്രണയം ആഘോഷമാക്കിയ നടനായിരുന്നു ജെമിനി ഗണേശൻ. ഇരുപതോളം സിനിമകളിൽ ഒരുമിച്ചഭിനയിച്ച സാവിത്രിയുമായുള്ള ജെമിനിയുടെ പ്രണയം ഏറെ കോളിളക്കം സൃഷ്ടിച്ചു.

gemini ganesan 17th death anniversary

1970ൽ മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ ജെമിനി ഗണേശനെ 1971ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ചു.

കാലത്തിനു മുമ്പേ നടന്ന നടനായിരുന്നു ജെമിനി ഗണേശൻ. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ നായകൻമാരിലൊരാളായ ജെമിനി അഭിനയിച്ച കഥാപാത്രങ്ങളുടെ മാധുര്യം കൊണ്ട് ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ ജീവിക്കുന്നു.

Story Highlights: gemini ganesan 17th death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here