വിവാഹപ്പിറ്റേന്ന് കാണാതായ നവവരന്റെ മൃതദേഹം ചേറ്റുവ കായലില്‍ കണ്ടെത്തി

ചേറ്റുവ കായലില്‍ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്‍ മകന്‍ ധീരജ് ആണ് മരിച്ചത്. 37 വയസായിരുന്നു. ഈ മാസം 20 നായിരുന്നു ധീരജിന്റെ വിവാഹം. വിവാഹത്തിന്റെ പിറ്റേന്ന് മുതലാണ് ധീരജിനെ കാണാതാകുന്നത്. (groom found dead in chettuva backwaters)
മരോട്ടിച്ചാല്‍ സ്വദേശി നീതുവിനെയാണ് ധീരജ് വിവാഹം കഴിച്ചത്. ഇന്നലെ മരോട്ടിച്ചാലില്‍ നിന്നും മനക്കൊടിയിലെ തന്റെ സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ധീരജിനെ പിന്നീട് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാവിലെ മീന്‍ പിടിക്കാനെത്തിയവരാണ് കായലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: groom found dead in chettuva backwaters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here