Advertisement

40 ലക്ഷം രൂപ വിലമതിക്കുന്ന കറുപ്പുമായി പാലക്കാട് സ്വദേശി പിടിയിൽ

March 22, 2022
Google News 2 minutes Read
karupp

40 ലക്ഷം രൂപ വിലമതിക്കുന്ന കറുപ്പുമായി പാലക്കാട് സ്വദേശിയെ പൊലീസ് പിടികൂടി. തിരുനെല്ലായി ഒതുങ്ങോട് സ്വദേശി അഫ്‌സലാണ്‌ (42) അറസ്‌റ്റിലായത്‌. പാലക്കാട് ഡാൻസാഫ് സ്ക്വാഡും ടൗൺ സൗത്ത് പൊലീസും ചേർന്ന് ചന്ദ്രനഗർ മേൽപ്പാലത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്‌. പാലക്കാട് ജില്ലയിൽ‌ കറുപ്പ് ഉപയോ​ഗിക്കുന്ന നിരവധിയാളുകളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വർഷങ്ങളായി കറുപ്പ് ഉപയോഗിക്കുന്നതുമൂലം പലരും ഇതിന് അടിമകളായി മാറിയിട്ടുണ്ട്. ഒരു ദിവസംപോലും ലഹരി ഉപയോ​ഗം ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലുള്ളവരാണ് ഇക്കൂട്ടത്തിൽ കൂടുതലെന്ന് പൊലീസ്‌ പറയുന്നു. കൂലിപ്പണി ചെയ്യുന്ന തൊഴിലാളികളാണ്‌ ഉപഭോക്താക്കളിൽ അധികവും. ഉയർന്ന വില നൽകിയാണ് പലരും കറുപ്പ് സ്വന്തമാക്കുന്നത്. കറുപ്പ് വില്‍ക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന.

Read Also : ടോയ്ലറ്റ് മോഷ്ടിച്ച് വിൽക്കുന്ന കള്ളനെ കണ്ടിട്ടുണ്ടോ?.. സംഭവം തെലങ്കാനയിൽ

പോപ്പി കായയിൽ നിന്നുള്ള പാലിൽനിന്നാണ് കറുപ്പ് വേർതിരിച്ചെടുക്കുന്നത്. അതിമാരക ലഹരി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവ രാജസ്ഥാനിൽനിന്നുള്ള കറുപ്പ് ഇടനിലക്കാരാണ്‌ അഫ്‌സലിന്‌ എത്തിച്ചുകൊടുക്കുന്നത്. ചോദ്യം ചെയ്തതിൽ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായും തുടരന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ത്യയിൽ മധ്യപ്രദേശ്‌ ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, യൂറോപ്പിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലുമാണ് കറുപ്പ് കൃഷി ചെയ്യപ്പെടുന്നത്.

Story Highlights: Palakkad resident arrested with opium worth Rs 40 lakhs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here