സെയ്ഷല്‍സില്‍ തടവിലായ 56 മല്‍സ്യത്തൊഴിലാളികൾ മോചിതരായി

സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചതിന് സെയ്ഷല്‍സില്‍ നാവികസേന തടവിലാക്കിയ 61 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളില്‍ 56 പേര്‍ മോചിതരായി. ഇവരെ ഇന്ന് സെയ്ഷല്‍സ് സുപ്രീംകോടിതിയില്‍ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്റ്റന്‍മാരായ അഞ്ച് തമിഴ്നാട്ടുകാരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മോചിതരായവരില്‍ രണ്ടുപേര്‍ മലയാളികളാണ്. അഞ്ചുപേര്‍ അസംകാരും ബാക്കി തമിഴ്നാട്ടുകാരുമാണ്. ഇവരെ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ സെയ്ഷല്‍സിലെ ഇന്ത്യന്‍ ഹൈക്കമീഷണറും നോര്‍ക്കയും വേള്‍ഡ് മലയാളി ഫെഡറേഷനും ശ്രമം തുടങ്ങി.
ഫെബ്രുവരി 22ന് പോയ സംഘം പന്ത്രണ്ടാം തീയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിരുന്നു. ഇവര്‍ക്കുവേണ്ട നിയമസഹായം ഒരുക്കിയത് വേള്‍ഡ് മലയാളി ഫെഡറേഷനാണ്. ആഫ്രിക്കയില്‍നിന്ന് 1500 കിലോമീറ്റര്‍ അകലെയാണ് സെയ്ഷല്‍സ് ദ്വീപ് സമൂഹം.
Story Highlights: seychelles 56 fishemen free
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here