കെ സുധാകരന്‍ കെ റെയിലില്‍ കണ്ണൂരിലിറങ്ങുന്നത് കേരളം കാണും; വി. ശിവന്‍കുട്ടി

കെ-റെയില്‍ നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വി ശിവന്‍കുട്ടി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയാണ് വി ശിവന്‍കുട്ടിയുടെ കുറിപ്പ്.കെ സുധാകരന്‍ കെ റെയിലില്‍ കണ്ണൂരിലിറങ്ങുന്നത് കേരളം കാണുമെന്നാണ് ശിവന്‍കുട്ടിയുടെ പരിഹാസം.
‘കെ. സുധാകരന്‍ ദേശീയ പാതയിലൂടെ കാറില്‍ പോകുന്നു. കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ ഡല്‍ഹിയിലേക്ക് നിരന്തരം യാത്ര നടത്തുന്നു. ഇനി കെ റെയിലിലും യാത്ര ചെയ്യും… കാരണം വികസനം വികസനം തന്നെയാണ്’. മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കെ റെയിലുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സില്‍വര്‍ ലൈനിനെതിരെ നാട്ടുകാര്‍ സംഘടിച്ച് രംഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കായി ഉദ്യോഗസ്ഥരെത്തുന്നത്. കഴിഞ്ഞ ദിവസം കെ. സുധാകരനും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇവിടം സന്ദര്‍ശിച്ചിരുന്നു.
അതേസമയം നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ജനങ്ങളില്‍ നിന്നും ഭൂമി ഏറ്റെടുക്കൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐഎം ഊന്നിപ്പറയുന്നത്. പ്രതിഷേധക്കാര്‍ കല്ല് പിഴുതെടുത്താലും വേറെയും കല്ലുകിട്ടുമെന്നും കല്ലിന് ക്ഷാമമില്ലെന്നും കോടയേരി പരിഹാസമുയര്‍ത്തി.
Story Highlights: v shivankutty against k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here