ഇനി പുഞ്ചിരിക്കാം, ആത്മവിശ്വാസത്തോടെ; ദന്ത സംരക്ഷണത്തിന് Dr.smile Dental Aesthetics & Implant Center

പല്ലുവേദനയ്ക്കുള്ള സ്ഥിരമായ ശാശ്വത പരിഹാരം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പല്ലിന്റെയും വായയുടെയും ആരോഗ്യം തന്നെയാണ് മറ്റ് പല രോഗങ്ങളെയും ആശ്രയിക്കുന്നത്. കൃത്യമായ പരിചരണവും ഡോക്ടറുടെ സേവനവും ലഭ്യമാക്കുമ്പോഴാണ് പല്ലുകള്‍ ആരോഗ്യമുള്ളതാകുന്നത്.
ദന്ത സംരക്ഷണ രംഗത്ത് അതിനൂതന മികവും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനവുമായി ‘ഡോക്ടര്‍ സ്‌മൈല്‍ ഡെന്റെ എസ്തെറ്റിക്സ് & ഇംപ്ലാന്റ് സെന്റർ’ മഞ്ചേരിയില്‍ കച്ചേരിപ്പടി ബസ്റ്റ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും പ്രോസിക്യൂഷന്‍ കേരള മുന്‍ ഡയറക്ടര്‍ ജനറലുമായ അഡ്വ. സി ശ്രീധരന്‍ നായര്‍ സ്ഥാപനം ഉദ്ഘാടനം ചെയ്തു.

ഡോ.ശ്യാംലാല്‍ (BDS), ഡോ. ശ്രീസുബിന്‍ (BDS), ഡോ.സുപര്‍ണ എംപി (BDS) എന്നിവരുടെയും ഡോ.ഫാസില്‍ പുല്‍പ്പറമ്പില്‍, ഡോ എമില്‍ സന്തോഷ്, ഡോ രാഖി, ഡോ.ഹരീഷ് കുമാര്‍, ഡോ. ആതിര, ഡോ. രതീഷ്, ഡോ മുഹമമ്ദ് അലി, ഡോ നീനു ജെയിംസ് എന്നിവരുടെയും സേവനം ഡോക്ടര്‍ സ്‌മൈല്‍ നല്‍കുന്നുണ്ട്.

റൂട്ട് കനാല്‍ ചികിത്സ, ദന്ത ക്രമീകരണം, കുട്ടികളുടെ ദന്തരോഗ ചികിത്സ, കൃത്രിമ പല്ലുകള്‍, സെറ്റ് പല്ലുകള്‍, വായിലെ സര്‍ജറികള്‍, ദന്ത ശസ്ത്രക്രിയ, മോണരോഗ ചികിത്സ, ക്രൗണ്‍ ബ്രിഡ്ജിങ്( ക്യാപ്പിടല്‍), കോസ്‌മെറ്റിക് ചികിത്സ എന്നിവയാണ് ഡോക്ടര്‍ സ്‌മൈല്‍ നല്‍കുന്ന സേവനങ്ങള്‍.

എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയാണ് രോഗികള്‍ക്ക് സേവനം ലഭിക്കുക.
Story Highlights: dental health dr smile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here