Advertisement

‘സഹായം അഭ്യര്‍ത്ഥിച്ച് ഇ-മെയിലുകള്‍’ ; ഇ-ഭിക്ഷാടകരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

March 23, 2022
Google News 3 minutes Read
E beggars

സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഇ-മെയിലുകള്‍ അയക്കുന്ന ഇ-ഭിക്ഷാടകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സഹതാപം പിടിച്ചു പറ്റുന്ന രീതിയിലുള്ള കഥകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് ഭിക്ഷാടക സംഘം തട്ടിപ്പ് നടത്തുന്നത്.(dubai police warns e-beggars)

റമദാനില്‍ ആളുകളുടെ ദാനമനോഭാവം മുതലെടുക്കുകയാണ് ഇത്തരം ഭിക്ഷാടകര്‍ ചെയ്യുന്നതെന്നും ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പരില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും ദുബായ് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ക്യാമ്പയിനിലൂടെ 458 ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തത്.

Read Also : സി.പി.ഐ.എമ്മിന്റെ പ്രശ്നം സമരക്കാരുടെ സമുദായം; വി. മുരളീധരൻ

സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഇ-മെയിലുകള്‍ അയച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടുമാണ് ഇ-ഭിക്ഷാടകര്‍ തട്ടിപ്പ് നടത്തുന്നത്. ഇത്തരം പോസ്റ്റുകളോ ഇ-മെയിലുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇ-ക്രൈം (www.ecrime.ae) പ്ലാറ്റ്‌ഫോമില്‍ ബന്ധപ്പെട്ട് പൊലീസില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Story Highlights: dubai police warns e-beggars

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here