Advertisement

‘കശ്മീർ ഫയൽസ്’ ആവശ്യം വന്നാൽ ഇനിയും തുറക്കും: ജമ്മുകശ്മീർ ഡിജിപി

March 23, 2022
Google News 3 minutes Read
DGP Dilbag Singh

‘കശ്മീർ ഫയൽസ്’ ആവശ്യം വന്നാൽ ഇനിയും തുറക്കുമെന്ന് ജമ്മുകശ്മീർ ഡിജിപി. 1990ൽ കശ്മീർ താഴ്വരയിൽ നിന്നും പണ്ഡിറ്റുകൾ പലായനം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളുടെ കശ്മീർ ഫയൽസ് ആവശ്യം വന്നാൽ ഇനിയും തുറക്കുമെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. തീവ്രവാദവുമായി ബന്ധപ്പെട്ട ഏതൊരു കേസും തങ്ങൾ പിന്തുടരുമെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. (Kashmir files can be reopened DGP Dilbag Singh)

കശ്മീരി പണ്ഡിറ്റുകളുടെ പലായനം സംബന്ധിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീർ ഫയൽസ് എന്ന സിനിമ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പരാമർശം. പലായനം സംബന്ധിച്ച കേസുകളിലെല്ലാം യുക്തിപരമായ നിഗമനത്തിൽ എത്തിയാൽ തീവ്രവാദത്തിന്റെ ഇരകൾക്ക് ഇതിലും മികച്ചതൊന്നും നൽകാനില്ലെന്ന് മുൻ ജമ്മു കശ്മീർ ഡിജിപി ശേഷ് പോൾ വൈദ് പറഞ്ഞു.

Read Also : സി.പി.ഐ.എമ്മിന്റെ പ്രശ്നം സമരക്കാരുടെ സമുദായം; വി. മുരളീധരൻ

“പലായനം സംബന്ധിച്ച് പ്രത്യേക ആവശ്യം വന്നാൽ കശ്മീർ ഫയൽസ് വീണ്ടും തുറക്കും. തീവ്രവാദവുമായി ബന്ധപ്പെട്ട ഏതൊരു കേസും ഞങ്ങൾ പിന്തുടരും. ഭീകരാക്രമണത്തിന് ഉത്തരവാദികളായ ആരെയും ഞങ്ങൾ വേറുതേവിടില്ല. കർശന നടപടി സ്വീകരിക്കും.” ദിൽബാഗ് സിംഗ് പറഞ്ഞു.

ദി കശ്മീർ ഫയൽസ് എന്ന സിനിമയുടെ കേന്ദ്ര ജിഎസ്ടി ഒഴിവാക്കണമെന്ന് ബിജെപി എംപി സുശീൽ മോദി രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു. മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ സിനിമയുടെ നികുതി ഒഴിവാക്കിയിരുന്നു.

Story Highlights: Kashmir files can be reopened DGP Dilbag Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here