Advertisement

പിതാവ് സമ്മാനിച്ച മഹീന്ദ്ര ഥാറിലൂടെ തുടക്കം; ഓഫ് റോഡ് റൈഡില്‍ താരമായി മലയാളി യുവതി

March 23, 2022
Google News 2 minutes Read
Malayalee woman off road ride

സാഹസികത ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള റൈഡാണ് ഓഫ് റോഡ് റൈഡ്. ഹരംപിടിപ്പിക്കുന്ന വാഹന പ്രേമം ഓഫ് റോഡ് റൈഡുകളിലേക്ക് ആളുകളെ അടുപ്പിക്കുന്നു. അരുണാചല്‍പ്രദേശിലെ ബ്രഹ്മപുത്ര നദീതടത്തില്‍ വാഹന പ്രേമവും ഓഫ് റോഡ് റൈഡിംഗ് പ്രേമവും ചേര്‍ന്ന സാഹസികത ഉരുണ്ടുകയറിയത് ചരിത്രത്തിലേക്കാണ്. ഫോര്‍*ഫോര്‍ ഫ്യുറി 2022 ഓഫ് റോഡ് റൈഡില്‍ തിളങ്ങിയതാകട്ടെ മലയാളി യുവതിയും.(Malayalee woman off road ride)

എറണാകുളം പോണേക്കര സ്വദേശി 29കാരി അപര്‍ണ ഉമേഷാണ് ഫോര്‍*ഫോര്‍ ഫ്യുറി 2022 ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തത്. നദീതടത്തിലെ സാഹസിക മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ മലയാളി വനിതയാണ് അപര്‍ണ ഉമേഷ്. സ്വകാര്യ സ്ഥാപനത്തില്‍ ബിസിനസ് എക്‌സിക്യുട്ടീവായി ജോലി ചെയ്യുകയാണ് അപര്‍ണ. ഒമാനില്‍ എഞ്ചിനീയറായ ഉമേഷ്-ജയ ദമ്പതികളുടെ ഏക മകളാണ്.

പിതാവ് ഉമേഷ് സമ്മാനിച്ച മഹീന്ദ്ര ഥാര്‍ ജീപ്പാണ് സാഹസിക യാത്രകളുടെ ത്രസിപ്പിക്കുന്ന രംഗത്തേക്ക് അപര്‍ണയെ എത്തിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഓഫ്‌റോഡ് റൈഡില്‍ തുടങ്ങിയ കമ്പം ഇന്നും കൂടെയുണ്ട്. അച്ഛന്റെയും അമ്മയുടെയും ഭര്‍ത്താവ് അഖിലിന്റെയും പൂര്‍ണപിന്തുണ കൂടിയായപ്പോള്‍ അപര്‍ണ ലക്ഷ്യം വയ്ക്കുന്നത് ഇനി ഗോവയില്‍ നടക്കാനിരിക്കുന്ന റെയ്ന്‍ ഫോറസ്റ്റ് ചാമ്പ്യന്‍ഷിപ്പാണ്.

ബ്രഹ്മപുത്രയിലെ ഒരു രാത്രിയും രണ്ട് പകലും നീണ്ടുനിന്ന സാഹസിക മത്സരത്തില്‍ അപര്‍ണയെ ഭാഗ്യം പരീക്ഷിച്ചു. 35 കിലോമീറ്ററായിരുന്നു കടക്കേണ്ടിയിരുന്ന കടമ്പ. പക്ഷേ ഫിനിഷ് ചെയ്യാന്‍ ഏതാനും സമയം മാത്രം ബാക്കിനില്‍ക്കെ അപര്‍ണയുടെ സിജെ 500 ജീപ്പിന്റെ ഡീസല്‍ പൈപ്പിന്റെ ഒരു ഭാഗം പൊട്ടി. ഇതോടെ സാം കുര്യന്റെയും അപര്‍ണയുടെയും സംഘം മത്സരത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു.

അന്തിമ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു അപ്രതീക്ഷിത സമ്മാനം ഈ മിടുക്കിയെ തേടിയെത്തി. പ്രമുഖ ഓഫ്‌റോഡ് റൈഡര്‍ ബിജേന്ദ്ര സിംഗ് ഓഫ് റോഡ് കിംഗായ സിജെ 3ബി ജീപ്പ് അപര്‍ണയ്ക്ക് സമ്മാനിച്ചു. അദ്ദേഹം തന്റെ ജീവിതത്തിലെ ആദ്യ ഓഫ് റോഡ് റൈഡിംഗിനായി വാങ്ങിയ വാഹനമായിരുന്നു അത്.

രണ്ട് വാഹനം വീതമടങ്ങുന്ന പന്ത്രണ്ട് ടീമുകളില്‍ അഞ്ച് ടീമുകള്‍ കേരളത്തില്‍ നിന്നായിരുന്നു. പ്രമുഖ ഓഫ് റോഡ് പരിശീലകന്‍ സാം കുര്യന്‍ നയിക്കുന്ന ടീമിലായിരുന്നു അപര്‍ണ. ഭര്‍ത്താവ് അഖിലായിരുന്നു സഹഡ്രൈവര്‍.

Story Highlights: Malayalee woman off road ride

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here