ഇന്ധന വിലയിൽ ഇന്നും വർധന
March 23, 2022
1 minute Read

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചത്. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ എല്ലാ ദിവസവും വിലവര്‍ധന ഉണ്ടാകാനാണ് സാധ്യത.
ഇന്നലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിപ്പിച്ചത്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിനും ഇന്നലെ 50 രൂപ ഒറ്റയടിക്ക് കൂട്ടിയിരുന്നു. അതേസമയം സംസ്ഥാനത്തെ ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ബസ് ചാർജ്ജ് വര്‍ധനക്കായി സ്വകാര്യ ബസുകള്‍ സമരത്തിന് തയ്യാറെടുക്കുകയാണ്.
Story Highlights: petrol price hike in india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement