വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച പൂജാരിയെ കുടുക്കി പൊലീസ്

കൊച്ചിയിൽ ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ പൂജാരി പിടിയിൽ. കണ്ണൂർ സ്വദേശിയായ അശ്വിനെയാണ് കൊച്ചി പാലാരിവട്ടം പൊലീസ് പിടികൂടിയത്. നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണമാണ് ഇയാൾ മോഷ്ടിച്ച് കടത്തിയത്. ഇതിന് ശേഷം തിരുവാഭരണത്തിന് പകരം വിഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തുകയായിരുന്നു പ്രതി.
Read Also : ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിയിൽ പ്രതിഷേധം
വെണ്ണല ക്ഷേത്രത്തിലെ മോഷണത്തോടു കൂടിയാണ് പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പ്രതി ക്ഷേത്രങ്ങളിൽ പൂജാരിയായി എത്തുകയും തിരുവാഭരണത്തെ കുറിച്ച് കൃത്യമായി മനസിലാക്കുകയും ചെയ്യും. തുടർന്ന് തിരുവാഭരണത്തിന് സമാനമായ രീതിയിൽ മുക്കുപണ്ടം തയ്യാറാക്കും.
വെണ്ണലയിലെ ഒരു ക്ഷേത്രം, ഉദയംപേരൂരുള്ള രണ്ട് ക്ഷേത്രങ്ങൾ, കാക്കനാട്ടെ ഒരു ക്ഷേത്രം എന്നിങ്ങനെ നാല് ക്ഷേത്രങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. ഇയാളെ വെണ്ണലയിലെ ക്ഷേത്രത്തിൽ എത്തിച്ച് രാവിലെ പൊലീസ് തെളിവെടുപ്പ് നടത്തി. തിരുവാഭരണം പണയം വച്ചിരിക്കുന്ന ബാങ്കുകളിൽ നിന്ന് ഉടൻ തന്നെ അത് തിരികെ കണ്ടെത്തുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിക്കും.
Story Highlights: Priest arrested for stealing temple jewelery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here