Advertisement

കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതി, സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല

March 23, 2022
Google News 2 minutes Read
ramesh chennithala krail

കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതി, സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരിലെ അലൈമെൻ്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാൻ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.(Ramesh chennithala against krail)

കെ റെയിലിന്റെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,പ്രതിഷേധത്തിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരമില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ചു. ജനങ്ങളുടെ എതിർപ്പ് മറികടന്ന് സംസ്ഥാന സർക്കാർ മുമ്പോട്ട് പോകുകയാണ്. പദ്ധതിക്ക് അനുമതി നൽകരുതെന്നും മുരളീധരൻ പറഞ്ഞു.

കല്ലിടലിനായി ഉദ്യോഗസ്ഥർ എത്തുന്നത് മതിൽ ചാടി. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് വി മുരളീധരൻ വ്യക്തമാക്കി. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. നിയമങ്ങൾ പാലിക്കാതെയാണ് നടപടി ക്രമങ്ങൾ തുടരുന്നത്.

നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നത്. റെയിൽവേ മന്ത്രാലയം പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടില്ല. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാനപ്രശ്നമെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

Story Highlights: Ramesh chennithala against krail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here