സില്‍വര്‍ ലൈന്‍; തലസ്ഥാനത്തും കോഴിക്കോടും ഇന്നും പ്രതിഷേധം ശക്തം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായി ഇന്നും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം വ്യാപകം. തിരുവനന്തപുരത്തും കോഴിക്കോടും ഇന്ന് പ്രതിഷേധം ശക്തമായിരുന്നു. സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ആയിരണക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മാര്‍ച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ എതിര്‍പ്പ് മൂലം സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതികള്‍ ഉപേക്ഷിക്കുന്നത് സര്‍ക്കാരിന് അഭിമാനമാണ്. നിലനില്‍പ്പിനായുള്ള ജനങ്ങളുടെ നിലവിളി സര്‍ക്കാര്‍ കേള്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനത്ത് മുരിക്കുംപുഴ കോഴിമടയില്‍ നടന്ന പ്രതിഷേധത്തില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വേ കല്ല് പിഴുതെറിഞ്ഞു. നാല് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തിയ നാട്ടിയ സര്‍വേ കല്ലാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിന്റെ നേതൃത്വത്തില്‍ പിഴുതുമാറ്റിയത്. ഈ കല്ലുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പ്രര്‍ത്തകര്‍ വാഹനജാഥ നടത്താനാണ് തീരുമാനം.
പദ്ധതിക്കെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Read Also : ജനപ്രതിനിധികളെ മര്‍ദിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും; കെപിസിസി പ്രസിഡന്റ്
അതേസമയം കോഴിക്കോട് ജില്ലയിലെ സര്‍വേ ഉടന്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് 24നോട് പറഞ്ഞു.സര്‍വേ നമ്പരുകളിലെ വ്യക്തത കുറവാണ് കല്ലിടല്‍ നിര്‍ത്തിവയ്ക്കാന്‍ കാരണം. ഒഴിവായിപ്പോയ സര്‍വേ നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തി സര്‍വേ പുനരാരംഭിക്കും. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി സര്‍വേ പൂര്‍ത്തിയാകുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. തൃശൂരിലും പാലക്കാടും കെ റെയിലിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
Story Highlights: silver line protest tvm and kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here