Advertisement

സിൽവർ ലൈൻ; മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 64,000 കോടി രൂപയുടെ കണക്ക് കിട്ടിയത്? – വി ഡി സതീശൻ

March 24, 2022
Google News 2 minutes Read

സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 64,000 കോടി രൂപയുടെ കണക്ക് കിട്ടിയതെന്ന് വി ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് പുതുതായി പറയാൻ ഒന്നുമില്ല. ഡിപിആർ അബദ്ധ പഞ്ചാംഗം. സിൽവർ പദ്ധതിക്കായി എന്ത് പഠനം നടന്നെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിരട്ടാൻ നോക്കണ്ട. സിൽവർലൈൻ സമരത്തിൽ യു ഡി എഫ് നേതാക്കൾ ജയിലിൽ പോകാൻ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിനിടെ സിൽവർ ലൈനിൽ കേന്ദ്രവും കേരളവും ഒത്തുതീർപ്പിനൊരുങ്ങുന്നെന്ന് വി ഡി സതീശൻ ആരോപിച്ചു . ഇടനിലക്കാരെവച്ച് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സിൽവർലൈൻ പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്താമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ന് രാവിലെ 11 മണിക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ് മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Read Also : സിൽവർലൈൻ : പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരം; നന്ദി അറിയിച്ചു മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിക്ക് കണക്കാക്കുന്ന ചെലവ് 63,941 കോടി രൂപയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിദേശകടത്തിന്റെ ബാധ്യതയും, ഭൂമിയേറ്റെടുക്കലിന്റെ ചെലവും കേരളം വഹക്കും. പരിസ്ഥിതി ലോല പ്രദേശത്ത് കൂടി പദ്ധതി കടന്നുപോകുന്നില്ല. ജലാശയങ്ങളുടെ നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ ഓവുചാലുകളും പാസേജുകളും ഒരുക്കും. പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യമില്ല. പരിസ്ഥിതി ആഘാത പഠനം ഒരു വർഷത്തിനുള്ളിൽ നടത്തും.
ആരെയും ദ്രോഹിച്ച് സിൽവർലൈൻ നടപ്പാക്കില്ല. ആരുടെയെല്ലാം ഭൂമി നഷ്ടമാകും എന്നറിയാനുള്ള സാമൂഹികാഘാത പഠനത്തിനാണ് കല്ലിടൽ. സിൽവർലൈൻ പദ്ധതികാരണം ആരും കിടപ്പാടമില്ലാത്തവരായി മാറില്ല. പദ്ധതിയുടെ നിർമാണഘട്ടത്തിൽ 5000 പേർക്ക് തൊഴിലവസരം ലഭിക്കുമെന്നും നഷ്ടപരിഹാരത്തിന് അനിശ്ചിതത്വം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights: V D Satheesan on Silverline Project, Pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here