ഫിഫ ലോകകപ്പ്; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

ഫിഫ ലോകകപ്പിന് (FIFA World Cup Qatar 2022) നേരത്തെ യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ വമ്പൻ ജയവുമായി ബ്രസീല്‍. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തും ആധികാരികമാണ് ബ്രസീലിന്‍റെ ജയം. സൂപ്പര്‍താരം നെയ്‌മര്‍ വീണ്ടും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ 4-0നാണ് ചിലെയെ ബ്രസീല്‍ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയര്‍ , ഫിലിപ്പെ കുട്ടീഞ്ഞോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് കാനറികളുടെ മറ്റ് സ്‌കോറര്‍മാര്‍.(fifa world cup qatar 2022)
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
നെയ്‌മറിനൊപ്പം വിനീഷ്യസ് ജൂനിയറെയും അണിനിരത്തിയാണ് ടിറ്റെ തന്‍റെ ടീമിനെ മൈതാനത്തിറക്കിയത്. 44-ാം മിനിറ്റിൽ നെയ്‌മറുടെ പെനാല്‍റ്റി ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ ഇടവേളയ്‌ക്ക് മുമ്പ് വിനീഷ്യസ് ഇഞ്ചുറിടൈമില്‍ ലീഡ് രണ്ടാക്കിയുയര്‍ത്തി.
രണ്ടാംപകുതിയില്‍ 72-ാം മിനുറ്റില്‍ മറ്റൊരു പെനാല്‍റ്റി കൂടി ബ്രസീലിന് ഭാഗ്യമായി. കിക്കെടുത്ത കുട്ടീഞ്ഞോ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഇഞ്ചുറിടൈമില്‍ റിച്ചാര്‍ലിസണ്‍ പട്ടിക പൂര്‍ത്തിയാക്കി.
Story Highlights: fifa world cup qatar 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here