Advertisement

മുല്ലപ്പെരിയാര്‍ കേസില്‍ കോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷ; മന്ത്രി റോഷി അഗസ്റ്റിന്‍

March 25, 2022
Google News 2 minutes Read
Mullaperiyar case favorable action from supreme court

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലനിരപ്പ് ഉയര്‍ത്തില്ലെന്ന കോടതി പരാമര്‍ശം കേരളത്തിന്റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണ്. പുതിയ ഡാം, സ്‌പോട്ട് ലെവല്‍ കമ്മിറ്റി എന്നീ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്നും ജലവിഭവവകുപ്പ് മന്ത്രി പ്രതികരിച്ചു.(Mullaperiyar case favorable action from supreme court)

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്നും സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും സുപ്രിംകോടതി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. മേല്‍നോട്ട സമിതിക്ക് നല്‍കേണ്ട അധികാരങ്ങള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കേരള-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.

Read Also : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്തിമ വാദം: പുതിയ ഡാം വേണമെന്ന് കേരളം സുപ്രിംകോടതിയില്‍

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ അടുത്ത ചൊവ്വാഴ്ച്ചയാണ് വീണ്ടും പരിഗണിക്കുന്നത്. സംയുക്ത യോഗത്തിന്റെ മിനുട്ട്‌സ് അന്നേ ദിവസം ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച് മേല്‍നോട്ട സമിതിയില്‍ ചര്‍ച്ച നടക്കട്ടെയെന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. ഡാം സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗ്ധരാണ്. ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഇരു സംസ്ഥാനങ്ങളുടെയും ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights: Mullaperiyar case favorable action from supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here