പാമ്പുപിടിത്തം വനംവകുപ്പ് ഉദ്യോഗസ്ഥർ തടസപ്പെടുത്തുന്നു; വാവ സുരേഷ്

പാമ്പുപിടിത്തം വനംവകുപ്പ് ഉദ്യോഗസ്ഥർ തടസപ്പെടുത്തുന്നെന്ന് വാവ സുരേഷ്. പാമ്പു കടിയേറ്റതിനേക്കാൾ കടുത്ത മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. വിഷയം മന്ത്രി വി എൻ വാസവനെ അറിയിച്ചിട്ടുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.
തനിക്കെതിരെ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ ക്യാംപെയിന്‍ നടത്തുന്നെന്ന് വാവാ സുരേഷ് നേരത്തെയും ആരോപിച്ചിരുന്നു. പാമ്പ് കടിയേറ്റതിനുള്ള ചികിത്സകള്‍ക്ക് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായി പോകുമ്പോഴായിരുന്നു വാവാ സുരേഷിന്‍റെ ആരോപണം. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ തനിക്കെതിരെ ക്യാംപെയിന്‍ നടത്തുകയാണ്. പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പലരോടും പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാവാ സുരേഷ് പറഞ്ഞിരുന്നു.
Read Also : വീണ്ടും പാമ്പ് പിടിത്തത്തിനിറങ്ങി വാവ സുരേഷ്; പിടികൂടിയത് മൂര്‍ഖനെ
അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേറ്റ് വിശ്രമത്തിലായിരുന്ന വാവ സുരേഷ് വീണ്ടും പാമ്പ് പിടിത്തത്തിനിറങ്ങിയിരുന്നു. വാവ സുരേഷിന് കുറിച്ചി പാട്ടശ്ശേരിയില്‍ വെച്ച് ജനുവരി 31 നാണ് പാമ്പ് കടിയേല്‍ക്കുന്നത്. മൂര്‍ഖനെ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വാവയ്ക്ക് കാല്‍ മുട്ടിന് മുകളിലായി കടിയേറ്റത്. ആറടിയിലേറെ നീളമുള്ള മൂര്‍ഖനായിരുന്നു വാവ സുരേഷിനെ കടിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയാണ് വാവയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. നേരത്തെയും പല തവണ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് കടിയേറ്റിട്ടുണ്ട്.
Story Highlights: Vava Suresh On forest department officers