Advertisement

എന്താണ് ഡിജിറ്റൽ ഗോൾഡ് ? എങ്ങനെ നിക്ഷേപിക്കാം ? ഗുണങ്ങൾ എന്തെല്ലാം ? [ 24 Explainer ]

March 25, 2022
Google News 2 minutes Read
what is digital gold explained

റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണത്തിന്റെ വില സംസ്ഥാനത്ത് 40000 വരെ കടന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ കണ്ടത്. ഇനിയും വില കൂടുമോ കുറയുമോ എന്നറിയാതെ നിൽക്കുന്ന അവസ്ഥയിൽ
സാധാരണക്കാർക്ക് സമാധാനം നൽകുന്ന ഒരു വാക്കുണ്ട്. അതാണ് ഡിജിറ്റൽ ​​ഗോൾഡ്. ( what is digital gold explained )

എന്താണ് ഡിജിറ്റൽ ​ഗോൾഡ് ?

ലളിതമായി പറഞ്ഞാൽ നമ്മൾ വാങ്ങിക്കുന്ന ഫിസിക്കൽ ​ഗോൾഡിന്റെ ഡിജിറ്റൽ പതിപ്പിനെയാണ് ഡിജിറ്റൽ ​ഗോൾഡ് എന്ന് പറയുന്നത്..അതായത് സ്വർണം ശുദ്ധമായ രൂപത്തിൽ ഡിജിറ്റലായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതി..ആവശ്യം വന്നാൽ ഭൗതിക രൂപത്തിൽ സ്വർണമായി തന്നെ എടുക്കാവുന്നതുമായ നിക്ഷേപ പദ്ധതി കൂടെയാണ് ഡിജിറ്റൽ ​ഗോൾഡ് എന്ന് പറയുന്നത്.

ഡിജിറ്റൽ ​ഗോൾഡിലൂടെ 1 രൂപയ്ക്ക് പോലും സ്വർണം വാങ്ങാം എന്നുള്ളതാണ് ഹൈലൈറ്റ്…അതും 24 ക്യാരറ്റിൽ 99.99 ശതമാനം ശുദ്ധമായ സ്വർണം..‍ ഏത് കമ്പനിയിൽ നിന്നാണോ ഡിജിറ്റലായി നമ്മൾ സ്വർണം വാങ്ങിക്കുന്നത് , ആ കമ്പനിയുടെ SAFE DEPOSITE wallet ഇൽ ആയിരിക്കും ഈ സ്വർണം സൂക്ഷിക്കുക..പണിക്കൂലി, പണിക്കുറവ് പോലുള്ള നഷ്ടങ്ങളൊന്നും ഡിജിറ്റൽ ​ഗോൾഡിലൂടെ നമുക്ക് ഉണ്ടാവുകയുമില്ല.

എന്തൊക്കെയാണ് ഡിജിറ്റൽ ​ഗോൾഡിന്റെ ​ഗുണങ്ങൾ?

പ്രധാനമായും അഞ്ച് ​ഗുണങ്ങളാണ് ഡിജിറ്റൽ ​ഗോൾഡിന് ഉള്ളത്.

1.വളരെ ചെറിയ സംഖ്യയ്ക്ക് പോലും നിക്ഷേപം നടത്താം.ഉദാഹരണത്തിന് ഒരു രൂപ മുതൽ എത്ര വേണമെങ്കിലും.

2.ഡിജിറ്റൽ ​ഗോൾഡ് ലോകത്ത് എവിടെയിരുന്ന് വേണമെങ്കിലും വാങ്ങാം..ഡിജിറ്റൽ ​ഗോൾഡ് മാർക്കറ്റ് 24 മണിക്കൂറും ഓപ്പൺ ആണ്..സ്വർണക്കടയിലേക്ക് പോകേണ്ട ആവശ്യമില്ല..

3.ഡിജിറ്റൽ സ്വർണം വാങ്ങാൻ പരിധിയില്ല.എത്ര വേണമെങ്കിലും വാങ്ങാം.പക്ഷേ ഒരു ദിവസം പരമാവധി രണ്ട് ലക്ഷം രൂപയ്ക്കേ സ്വർണം വാങ്ങാൻ സാ​ധിക്കൂ..

4.നാണയമായോ, ബിസ്ക്കറ്റ് ആയോ നമുക്ക് ഡിജിറ്റൽ ​ഗോൾഡ് വാങ്ങാവുന്നതാണ്.

5.നമ്മൾ ഇത്തരത്തിലൂടെ വാങ്ങുന്ന സ്വർണം നമ്മുടെ കൈവശം ലഭിക്കണമെങ്കിൽ ഏത് കമ്പനിയുമായാണോ നമ്മൾ ഡിജിറ്റൽ ഇടപാടുകൾ നടത്തിയിട്ടുള്ളത് അവരോട് ആവശ്യപ്പെട്ടാൽ മാത്രം മതി..കൊറിയർ വഴി നമുക്ക് ആ സ്വർണം ലഭിക്കും.,.

ഡിജിറ്റൽ ​ഗോൾഡ് എവിടെ നിന്നൊക്കെ വാങ്ങാം?

ഇന്ത്യയിൽ നിലവിൽ മൂന്ന് കമ്പനികളാണ് ഡിജിറ്റൽ ​ഗോൾഡ് വിൽപ്പന നടത്തുന്നത്.സേഫ് ​ഗോൾഡ്, എംഎംടിസി-പാംപ് , ഓ​ഗോമോണ്ട് ​ഗോൾഡ് ലിമിറ്റഡ് എന്നിവയാണവ.ഇനി കേരളത്തിലേക്ക് വന്നാൽ കല്ല്യാൺ ജ്വല്ലേഴ്സ്, തനിഷ്ക്, തുടങ്ങിയ പല ജുവല്ലറികളും ഡിജിറ്റൽ ​ഗോൾഡ് വിൽപ്പന നടത്തുന്നുണ്ട്.. ഈ കമ്പനികൾ എല്ലാം പേ ടിഎം, ​ഗൂ​ഗിൾ പേ, ആമസോൺ പേ, ഫോൺ പേ തുടങ്ങിയ പല മൊബൈൽ വോലറ്റുകളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ ഈ വോലറ്റുകളിലൂടെ നമുക്ക് പണമിടപാട് നടത്താവുന്നതാണ്.പണം കിട്ടായാൽ കമ്പനി ഉടനെ നമുക്ക് ഇൻവോയിസ് തരും.എത്ര യൂണിറ്റ് സ്വർണം എത്ര രൂപയ്ക്ക് നമ്മൾ വാങ്ങി എന്നുള്ളത് ഡിജിറ്റൽ അക്കൗണ്ടിൽ വ്യക്തമാക്കിയിരിക്കും.. എത് പ്ലാറ്റ്ഫോമിലൂടെയാണോ നമ്മൾ ഡിജിറ്റൽ ​ഗോൾഡ് വാങ്ങിയിരുന്നത് അതേ പ്ലാറ്റ്ഫോമിലൂടെ നമുക്ക് ഈ സ്വർണം വിൽക്കാവുന്നതുമാണ്..

ഡിജിറ്റൽ ​ഗോൾഡ് സ്വർണം എങ്ങനെ വിൽക്കും?

ഡിജിറ്റൽ ​ഗോൾഡ് വാങ്ങുമ്പോൾ 3% ജിഎസ്ടി ബാധകമാണ്.അതായത് ഏതാണ്ട് എട്ട് ശതമാനം വില വർധന ഉണ്ടായാൽ മാത്രമേ നഷ്ടമില്ലാതെ നമുക്ക് വാങ്ങിയ സ്വർണം വിൽക്കാനാകൂ..അതായത് ചെറിയ വില വർധനയിൽ ലാഭം നമുക്ക് ലഭിക്കില്ല., സ്വർണം സൂക്ഷിക്കാനും ,ആവശ്യമെങ്കിൽ സ്വർണം തിരിച്ചെടുക്കാനുമുള്ള ചെലവുകളെല്ലാം വിൽപ്പന വിലയിൽ നിന്നായിരിക്കും ഈടാക്കുക..അതായത് ഇതടക്കമുള്ള വിലയാണ് വാങ്ങുമ്പോൾ നമ്മൾ നൽകേണ്ടത്..വിൽക്കുമ്പോഴാണെങ്കിൽ ഇത് കഴിച്ചുള്ള തുകയേ നമുക്ക് ലഭിക്കുകയുള്ളൂ.. അത് 3-5% വരെ കുറവായിരിക്കും വാങ്ങുന്ന വിലയേക്കാൾ വിൽക്കുന്ന വില..നാം ഡിജിറ്റൽ ​ഗോൾഡ് വിൽക്കുമ്പോൾ നമ്മൾ ഇത്തരം കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കണം..,പിന്നെ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ നിക്ഷേപം വഴി നേട്ടാമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഡിജിറ്റൽ ​ഗോൾഡ് വളരെ ഉപകാരപ്രദവുമായിരിക്കും.

യഥാർത്ഥ സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ ഡിജിറ്റൽ ഗോൾഡ് കൂടുതൽ സുരക്ഷിതമാണ്. കാരണം യഥാർത്ഥ സ്വർണം വാങ്ങിയാൽ മോഷണ സാദ്ധ്യത നിലനിൽക്കുന്നതിനാൽ അത് നമ്മൾ ഒരു ബാങ്ക് ലോക്കറിലോ വീട്ടിലോ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഡിജിറ്റൽ ​ഗോൾഡ് ആണെങ്കിൽ അത്തരത്തിലുള്ള ടെൻഷൻ വേണ്ട..പിന്നെ ഏതെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും നന്നായി അറിഞ്ഞിരിക്കുക കൂടെ വേണമെന്ന് മാത്രം.

Story Highlights: what is digital gold explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here