Advertisement

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ മുസ്ലിം ലീഗും സജീവം; പി കെ കുഞ്ഞാലിക്കുട്ടി

March 26, 2022
Google News 1 minute Read
Muslim League participation protest against Silverline

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ മുസ്ലിം ലീഗും സജീവമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പദ്ധതിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് താങ്ങാനാകില്ല. പദ്ധതിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമല്ല, ഇരകളാണ് സമരം നടത്തുന്നത്. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

അതേസമയം പിറവത്ത് നടക്കുന്ന സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ അനൂപ് ജേക്കബ് എംഎല്‍എ രംഗത്തെത്തി. കല്ലിടുന്നത് എവിടെയെന്നുപോലും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നിലെന്ന് അനൂപ് ജേക്കബ് എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തരം നടപടികള്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. പിറവം സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ പ്രതികരണം ജനവികാരം മനസിലാക്കിയാണ്. കെ റെയില്‍ എംഡിക്കെതിരെ കേസെടുക്കണമെന്നും അനൂപ് ജേക്കബ് എംഎല്‍എ പ്രതികരിച്ചു.

പദ്ധതി കേരളത്തില്‍ നടപ്പിലാകില്ലെന്നായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കേരളത്തിന് യോജിച്ച പദ്ധതിയല്ല സില്‍വര്‍ ലൈന്‍. ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ അപമാനമായി കാണരുതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Read Also : കേരളത്തിന് യോജിച്ച പദ്ധതിയല്ല; സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി

സംസ്ഥാനത്ത് കല്ലിടലിനെതിരെ ഇന്നും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. 12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചത്. പിഴുത കല്ലുകളുമായി മാര്‍ച്ച് നടത്താന്‍ പോവുകയാണെന്നും പ്രതീകാത്മകമായി വില്ലേജ് ഓഫീസിന് മുന്നില്‍ കല്ലിടുമെന്നുമാണ് സമരക്കാര്‍ പറയുന്നത്.

Story Highlights: Muslim League participation protest against Silverline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here