Advertisement

കല്ലിടുന്നത് ആര് പറഞ്ഞിട്ട്?; മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് 6 മാസം മുമ്പ് കെ റെയില്‍ കൊടുത്ത വിവരങ്ങളെന്ന് വി ഡി സതീശൻ

March 26, 2022
Google News 2 minutes Read
vdsatheeshankrail

ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരസ്പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകൾ മറുപടി നൽകുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. സിൽവർ ലൈൻ വിഷയത്തിൽ ഡാറ്റാ കൃത്രിമം നടന്നു. സിൽവർ ലൈൻ കല്ലിടലിൽ ദുരൂഹത തുടരുന്നു.(vd satheesan against silverline project)

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

ബഫർ സോണിനെ സംബന്ധിച്ചും മന്ത്രി സജി ചെറിയാൻ ബഫർ സോൺ ഇല്ല എന്ന് പറഞ്ഞു, കെ റെയിൽ കോർപ്പറേഷൻ എം ഡി ബഫർ സോൺ ഉണ്ടെന്ന് പറഞ്ഞു, മുഖ്യമന്ത്രി അത് ശരിവച്ചു. അതുപോലെ അറുപത്തി നാലായിരം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുൻപ് സിപിഐഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു ഇത് എൺപതിനായിരം കോടി രൂപയാകും എന്ന് പറഞ്ഞിരുന്നു.

ഗവൺമെന്റിന്റെ വെബ്‌സൈറ്റിൽ ഒരു വിവരം ഡിപിആറിൽ വേറൊരു വിവരവും, മന്ത്രിമാർ നിയമസഭയിൽ മറുപടി നൽകുന്നത് മറ്റൊരു വിവരം. മുഴുവൻ നടന്നിരിക്കുന്നത് ഡാറ്റ കൃത്രിമമാണ്. അതിന്റെ ഭാഗമായി പറഞ്ഞ നുണകളാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. വകുപ്പുകൾ തമ്മിലോ മന്ത്രിമാർ തമ്മിലോ കോർഡിനേഷൻ ഇല്ല. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് 6 മാസം മുമ്പ് കെ റെയില്‍ കൊടുത്ത വിവരങ്ങളെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ആരും ഒരു ധാരണയും ഇല്ല. ആര്‍ക്കും ധാരണയില്ലാത്ത പദ്ധതിയായി ഇത് മാറി, കല്ലിട്ടാല്‍ പിഴുതുകളയുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Story Highlights: vd satheesan against silverline project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here