Advertisement

ഹൈടെക് കൊട്ടാരക്കര നഗരസഭ മാര്‍ക്കറ്റ്, മെയ് ആദ്യവാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും; മന്ത്രി കെ എന്‍ ബാലഗോപാല്‍

March 27, 2022
Google News 1 minute Read

കൊട്ടാരക്കര നഗരസഭയിലെ മാര്‍ക്കറ്റ് ഇനി ഹൈടെക് ആകുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. അഞ്ച് കോടി 25 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മാര്‍ക്കറ്റ് നവീകരിക്കുന്നത്. മെയ് ആദ്യവാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി ചര്‍ച്ച ചെയ്യാന്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.(hightech kottarakkara supermarket)

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

മലിനജലം സംസ്‌കരിച്ച് ശുദ്ധീകരിക്കുന്ന പ്ലാന്റ്, ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, വാഹന പാര്‍ക്കിങ് സൗകര്യം, കൗണ്ടറുകള്‍, കടമുറികള്‍, ടോയ്‌ലെറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ കാലത്തിന് ചേര്‍ന്നവണ്ണം നവീകരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.യോഗ ശേഷം കൊട്ടാരക്കര മാര്‍ക്കറ്റ് ധനകാര്യമന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശിച്ചു.

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എ. ഷാജു, നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ഐ ഷേക്ക് പരീത്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിലൂ, മനു ജയസിംഗന്‍, ധന്യ മോഹന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: hightech kottarakkara supermarket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here