Advertisement

ഭാര്യയ്ക്ക് രാസവസ്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; അന്വേഷണം ഏറ്റെടുത്ത് സിബിഐ

March 27, 2022
Google News 2 minutes Read
husband gives wife chemical murder attempt

കാനഡയിൽ വച്ച് ഭാര്യയ്ക്ക രാസവസ്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സിബിഐ അന്വേഷിക്കും. എറണാകുളം ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് സിബിഐ ഏറ്റെടുത്തത്. ( husband gives wife chemical murder attempt )

കാനഡയിൽ വച്ച് ശ്രുതി സുരേഷ് എന്ന മലയാളിയായ യുവതിയെ ഭർത്താവ് ശ്രീകാന്ത് മേനോൻ ക്രൂരമായി പീഡിപ്പിച്ചുവെന്നും രാസവല്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. ശ്രീകാന്ത് മേനോനെതിരായ എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

തുടക്കം മുതൽ തന്നെ പൊലീസ് കേസിൽ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി യുവതിയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. രണ്ട് വർഷം മുൻപാണ് വിവാഹം കഴിഞ്ഞ യുവതി ഭർത്താവിനൊപ്പം കാനഡയിൽ പോകുന്നത്. ശ്രീകാന്ത് മേനോൻ ലഹരിക്ക് അടിമയായിരുന്നു. നിത്യേന ലഹരി ഉപയോഗിച്ചിരുന്ന ശ്രീകാന്ത് മേനോൻ ഭാര്യയേയും ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചിരുന്നു. ഇത് നിരസിച്ച ശ്രുതിയെ ശ്രീകാന്ത് ക്രൂരമായി മർദിച്ചിരുന്നു.

Read Also : മൈക്കിൾ ജാക്‌സനെ അച്ഛൻ രാസവസ്തുക്കൾ നൽകി വന്ധ്യംകരിച്ചിരുന്നു; വെളിപ്പെടുത്തലുകളുമായി ഡോക്ടർ

ശ്രുതി മദ്യം കുടിക്കാൻ വിസമ്മതിച്ചിൽ പ്രകോപിതനായാണ് ഭർത്താവ് ശ്രീകാന്ത് രാസവസ്തു നൽകുകയായിരുന്നു. പൈപ്പിൽ നിന്ന് മാലിന്യം നീക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ശ്രുതിക്ക് നൽകിയത്. തുടർന്ന് ശ്രുതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രേശിപ്പിച്ചിരുന്നു. ശ്രുതിയുടെ ശ്വാസകോശവും അന്നനാളവും പൊള്ളിപ്പോയ അവസ്ഥയിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാസവസ്തു സ്വയം കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കാനഡ പൊലീസിന് ശ്രുതി അന്ന് നൽകിയ മൊഴി.

എന്നാൽ ഭർത്താവിന്റെ ഭീഷണിയെ തുടർന്നാണ് അത്തരത്തിലൊരു മൊഴി നൽകിയതെന്ന് ശ്രുതി നാട്ടിലെത്തിയതിന് ശേഷം പൊലീസിനോട് വ്യക്തമാക്കി. നാട്ടിലേക്ക് ജീവനോടെ തിരികെയെത്തണമെന്ന ആഗ്രഹം കൊണ്ടാണ് ഭർത്താവിനെതിരെ മൊഴി നൽകാതിരുന്നതെന്നും ശ്രുതി പറഞ്ഞിരുന്നു.

Story Highlights: husband gives wife chemical murder attempt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here