Advertisement

ഒമാനിലെ ഇബ്രിയിൽ പാറ ഇടിഞ്ഞുവീണ്‌​ അപകടം; ആറ് മരണം

March 27, 2022
Google News 3 minutes Read

ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം ആറായി. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ അൽ -ആർദ്​ പ്രദേശത്താണ് സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്​. അഞ്ച് പേരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. രക്ഷപ്രവര്‍ത്തകര്‍ ഗരുതരാവസ്ഥയില്‍ കണ്ടെത്തിയ ഒരാള്‍ കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെടുകയായിരുന്നു.(six deaths reported in rock collapse accident in oman)

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

ഒമാന്‍ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തിയ മറ്റ് നാല് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. നിരവധിപേർ ഇനിയും കുടുങ്ങികിടക്കുന്നുണ്ടെന്നാണ്​ പരിസരവാസികൾ പറയുന്നത്​. ഇവർക്കായി ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തിൽ തെരിച്ചിൽ നടന്ന്​ വരികയാണ്​.

55ഓളം തൊഴിലാളികൾ പ്ര​ദേശത്ത്​ ജോലി ചെയ്തിരുന്നുവെന്നാണ്​ നാട്ടുകാർ പറയുന്നത്​.സംഭവത്തില്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‍സ് ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് പാലിക്കേണ്ടിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ എത്രത്തോളം പാലിക്കപ്പെട്ടിരുന്നുവെന്ന് പരിശോധിക്കണമെന്നും ഫെഡറേഷന്‍ പറഞ്ഞു.

Story Highlights: six deaths reported in rock collapse accident in oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here