Advertisement

കെ റെയിൽ പദ്ധതി ജനങ്ങളെ ആശയത്തിലാഴ്ത്തുന്നു; സർക്കാർ ലാഘവത്തോടെ സമീപിക്കുന്നു; വി മുരളീധരൻ

March 27, 2022
Google News 1 minute Read

സിൽവർ ലൈൻ പദ്ധതി ജനങ്ങളെ ആശയത്തിലാഴ്ത്തുന്നെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഒരു മന്ത്രി പറഞ്ഞത് ബഫർ സോൺ ഇല്ല, അത് കഴിഞ്ഞ് സിപിഐഎം പാർട്ടി പറഞ്ഞു ബഫർ സോൺ ഉണ്ട്, അപ്പോൾ മന്ത്രി പറഞ്ഞു പാർട്ടി പറഞ്ഞെങ്കിൽ ബഫർ സോൺ ഉണ്ട് എന്നാണ്. അതുകഴിഞ്ഞ് മുഖ്യമന്ത്രി പറയുന്നു സാമൂഹിക ആഘാത പഠനത്തിൽ നെഗറ്റീവ് ആയിട്ട് റിപ്പോർട്ട് വന്നാലും ഞങ്ങൾ പദ്ധതിയുമായി ഇതേ രീതിയിൽ മുന്നോട്ട് പോകും.(vmuraleedharan on krail)

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

ഇതിന്റെ അർത്ഥം പദ്ധതിയെ കുറിച്ച് സർക്കാർ ഗൗരവപരമായിട്ടുള്ള ഒരു ആലോചനയും നടത്താതെയാണ് കെ റെയിൽ പദ്ധതി പ്രഖ്യാപിച്ചതും മുന്നോട്ട് പോകുന്നതുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ വിമർശിച്ചു. ഇത്രയും ബ്രഹത്തായിട്ടുള്ള പദ്ധതി ഒരുലക്ഷത്തിലധികം കോടി രൂപ ചിലവ് വരുന്ന പതിനായിരക്കണക്കിന് ആളുകളുടെ ഭൂമി ഏറ്റെടുക്കൽ വേണ്ടി വരുന്ന ഈ പദ്ധതി ഇത്രയും ലാഘവബുദ്ധിയോട് കൂടി കൈകാര്യം ചെയ്യുന്നതിന് പകരം സർക്കാർ ഗൗരവത്തോടെ കാണണം. സർക്കാർ കൃത്യമായ തീരുമാനത്തിലെത്തണം. സാമ്പത്തിക, പാരിസ്ഥിതിക, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് അടിസ്ഥാനമായിട്ടുള്ള ഘടകങ്ങൾ പരിശോധിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

അതേസമയം സിൽവർ ലൈൻ വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമെന്ന് റവന്യു മന്ത്രി കെ രാജൻ. സിൽവർ ലൈൻ കല്ലിടലിൽ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.വിജ്ഞാപനത്തിൽ പുതിയതായി ഒന്നുമില്ല. സർക്കാർ ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

വിജ്ഞാപനം സംബന്ധിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. എല്ലാം നടപടി ക്രമമനുസരിച്ചാണ് നടക്കുന്നത്. ആളുകൾ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. വിജ്ഞാപനം സാധാരണ നടപടി ക്രമം മാത്രമാണ്. ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും മന്ത്രി പറഞ്ഞു.

Story Highlights: vmuraleedharan on krail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here