Advertisement

ദുബായ് എക്സ്പോ സമാപനം പൊടിപൊടിക്കും

March 28, 2022
Google News 2 minutes Read
dubai

ദുബായ് എക്സ്പോയുടെ സമാപനച്ചടങ്ങിനായി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്​ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ൾ. എ​ക്സ്​​പോ​യു​ടെ ഉ​ദ്​​ഘാ​ട​നം ന​ട​ന്ന അ​ൽ വ​സ്​​ൽ ഡോ​മി​ലാ​യി​രി​ക്കും സ​മാ​പ​ന ദി​വ​സ​ത്തെ വി​സ്മ​യ​വും ഒരുക്കുക. സം​ഗീ​ത പ​രി​പാ​ടി​ക​ൾ, വെ​ടി​ക്കെ​ട്ട് തു​ട​ങ്ങി​യ​വ​യാ​ണ്​ സമാപനത്തിലെ പ്രധാന ആകർഷണങ്ങൾ. പു​ല​ർ​ച്ച വ​രെ ആ​ഘോ​ഷത്തിമിർപ്പ് നീളും. എ​ക്സ്​​പോ​യി​ലെ 20 സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ സ്ക്രീ​നു​ക​ളി​ൽ ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​മുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

അ​ൽ​വ​സ്​​ൽ ഡോ​മി​ൽ 31ന്​ ​രാ​ത്രി ഏ​ഴി​നാണ് പ​രി​പാ​ടികൾ ആരംഭിക്കുന്നത്. 56 രാ​ജ്യ​ങ്ങ​ളി​ൽ നിന്നുള്ള 400 പ്ര​ഫ​ഷ​ണ​ൽ​സും വാള​ന്‍റി​യ​ർ​മാ​രു​മാ​ണ്​ സ​മാ​പ​ന പ​രി​പാ​ടിക്ക് ചുക്കാൻ പിടിക്കുന്നത്. യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യും അ​ടു​ത്ത 50 വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളു​മെ​ല്ലാം മി​ന്നി​ത്തി​ള​ങ്ങു​ന്ന​താ​വും അ​ൽ​വ​സ്​​ൽ ഡോ​മി​ലെ പ​രി​പാ​ടി. എ​ക്സ്​​പോ​യു​ടെ പ​താ​ക അ​ടു​ത്ത സീ​സ​ണി​ലെ സം​ഘാ​ട​ക​രാ​യ ജ​പ്പാ​ന്​ കൈ​മാ​റു​ന്ന ച​ട​ങ്ങും ന​ട​ക്കും.

Read Also : സൗദിയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ

സമാപനച്ചടങ്ങിൽ എ.​ആ​ർ. റ​ഹ്​​മാ​ന്‍റെ ഫി​ർ​ദൗ​സ്​ ഓ​ർ​ക്ക​സ്​​ട്ര​യു​​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ​യു​ടെ ദേ​ശീ​യ ഗാ​ന​മാ​യ ‘ഈ​ഷി ബി​ലാ​ദി’ മു​ഴ​ങ്ങും. ഈ ​പ​രി​പാ​ടി വ​നി​ത​ക​ൾ മാ​ത്ര​മാ​യി​രി​ക്കും അ​വ​ത​രി​പ്പി​ക്കുന്നത്. 16 രാ​ജ്യാ​ന്ത​ര സം​ഗീ​ത​ജ്ഞ​ർ അ​ണി​നി​ര​ക്കു​ന്ന ഷോ​യും ഇതിന് ശേഷം ന​ട​ക്കും.

എ​ക്സ്​​പോ​യു​ടെ ഫെ​സ്റ്റി​വ​ൽ ഗാ​ർ​ഡ​നി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​വി​ലി​യ​നു​ക​ളി​ലും പ്ര​ധാ​ന സ്​​റ്റേ​ജി​ലും ത​ത്സ​മ​യ സം​പ്രേ​ഷ​ണമുണ്ടാകും. പു​ല​ർ​ച്ചെ മൂ​ന്നി​നാണ്​ വെ​ടി​ക്കെ​ട്ട് നടക്കുന്നത്. കൂ​ടു​ത​ൽ ബ​സ്​ സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെന്നും 24 മ​ണി​ക്കൂ​റും ദു​ബായ്മെ​ട്രോ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. എ​ക്സ്​​പോ​യോടനുബന്ധിച്ച് ജൂ​ബി​ലി പാ​ർ​ക്കി​ലും ആം​ഫി തി​യേ​റ്റ​റി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ സംഘടിപ്പിച്ചിട്ടുണ്ട്.

Story Highlights: conclusion of Dubai Expo will be beautifull

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here