Advertisement

വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ഫീ തിരികെ നൽകിയേക്കും; സ്റ്റുഡന്റ് ടി വി ഇം​പാ​ക്​​ട്

March 28, 2022
Google News 2 minutes Read

ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ഫീ തിരികെ നൽകിയേക്കും. സ്‌പെഷ്യൽ ഫീ തിരികെ നൽകുന്നത് പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ചു. തുക അടയ്‌ക്കേണ്ടെന്ന ഉത്തരവിറങ്ങും മുമ്പ് ട്രഷറിയിലടച്ച തുകയാണ് മടക്കി നൽകുക. തുക മടക്കി നൽകുന്നത് പരിശോധിച്ച് വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തുക മുടക്കി നൽകാത്തത് ട്വന്റിഫോർ സ്റ്റുഡന്റ് ടി വി റിപ്പോർട്ട് ചെയ്തിരുന്നു.

കൊവിഡ് കാലത്ത് ജോലി ഇല്ലാതിരുന്ന, വലിയ പ്രതിസന്ധി ഉണ്ടായിരുന്ന സാഹചര്യത്തിൽ കുട്ടികളുടെ പഠന ആവശ്യം കണക്കിലെടുത്ത് സ്‌കൂളിൽ അടച്ച തുകയാണിത്. 580 രൂപയാണ് ഒരു കുട്ടിയുടെ കൈയിൽ നിന്ന് വാങ്ങിയത്. സാധാരണക്കാരെ സംബന്ധിച്ച് അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ അത് മടക്കി നൽകുമെന്ന ഉറപ്പാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

Read Also : സ്‌കൂളുകൾ തുറക്കണം; താലിബാനെതിരെ പെൺകുട്ടികളുടെ പ്രതിഷേധം

അതേസമയം മലപ്പുറം എം.എൽ.എ. പി. ഉബൈദുല്ലയാണ് നിയമസഭയിൽ ഇക്കാര്യം ചോദ്യമായി ഉന്നയിച്ചത്. അതിനുള്ള മറുപടിയാണിപ്പോൾ വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

Story Highlights: higher secondary Students Fees may be refunded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here