Advertisement

ഫിന്‍ ടെക്‌ മേഖലയില്‍ ചുവടുവെച്ച് ഗോകുലം ഗ്രൂപ്പ്; മൈക്രോ എടിഎം ഉള്‍പ്പെടെ വിപണിയിലിറക്കി

March 28, 2022
Google News 1 minute Read

രാജ്യത്തെ പ്രമുഖ മലയാളി വ്യവസായ സംരംഭകരായ ശ്രീ ഗോകുലം ഗ്രൂപ്പ് ഫിന്‍ ടെക് മേഖലയില്‍ വന്‍ പദ്ധതികളുമായി ചുവടുവെപ്പ് നടത്തി. ഗോകുലം ട്രാന്‍സ് പ്രോസസ് എന്ന പുതിയ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നടത്തി. പാന്‍ ഇന്ത്യന്‍ പദ്ധതിയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച ഫിന്‍ ടെക് കമ്പനി യായി മാറുമെന്നും മൂന്ന് വര്‍ഷത്തെ ട്രയല്‍റണ്ണിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നും ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അതിവേഗ സാമ്പത്തിക ഇടപാടിനുള്ള പുത്തന്‍ പദ്ധതികളും ഉല്‍പ്പന്നങ്ങളുമാണ് ഗോകുലം വിപണിയില്‍ ഇറക്കുന്നത്. പെട്ടിക്കടകള്‍ പോലും എടിഎം കൗണ്ടറാക്കി മാറ്റാന്‍ കഴിയുന്ന മൈക്രോ എടിഎം ഗോകുലം വിപണിയില്‍ ഇറക്കി. മലയാളിള്‍ വികസിപ്പിക്കുന്ന ഈ രംഗത്തെ ആദ്യ ഉല്‍പ്പനമാണ് മാക്രോ എടിഎം. ഇതു ള്‍പ്പടെയുള്ള മൂന്ന് ട്രാന്‍സ് പ്രോസസ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ച് ഗോകുലം ഗോപാലന്‍ നിര്‍വഹിച്ചു. ഗോകുലം ട്രാന്‍സ് പ്രോസസ് ഡയറക്ടര്‍മാരായ ജാനകി രാമന്‍, പികെ ഷംസീര്‍, എം. ഷജീര്‍ , ഷാരോണ്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പുതിയ ഐടി പ്രൊഡക്ട് ലോഞ്ച് നിര്‍വഹിച്ചത്. ഫെഡറല്‍ ബാങ്ക് ഫിന്‍ ടെക് തലവന്‍ പി വി ജിതേഷ് ചടങ്ങില്‍ മുഖ്യ അതിഥിയായി.

ഐടി മേഖലയില്‍ വന്‍ നിക്ഷേപം ആസൂത്രണം ചെയ്ത് ഗോകുലം ഗ്രൂപ്പ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പുതിയ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഈ പുതിയ കമ്പനിയിലൂടെ രാജ്യവ്യാപകമായി അതിവേഗ സാമ്പത്തിക ഇടപാടിന്റെ മേഖലയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് ഗോകുലം ഗ്രൂപ്പിന്റെ ലക്ഷ്യം.

Story Highlights: Micro ATM launch Gokulam Group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here