വയനാട്ടിലെ കുറുക്കൻ മൂലയിൽ വീണ്ടും കടുവയിറങ്ങി;
പശുക്കിടാവിനെ കടിച്ചുകൊന്നു

വയനാട് മാനന്തവാടി കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാനിധ്യം. കോതാമ്പറ്റ കോളനി സ്വദേശി രജനി ബാബുവിന്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെ കൊന്നത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചസമയത്ത് മേയാൻ വിട്ടിരുന്ന പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ( tiger landed again in Wayanad kurukkanmoola )
പശുവിന്റെ കഴുത്തിന്റെ ഭാഗത്താണ് മുറിവുള്ളത്. ആക്രമിച്ചത് മറ്റ് വന്യമൃഗങ്ങളായിരുന്നെങ്കിൽ പശുവിന്റെ മറ്റേതെങ്കിലും ഭാഗത്താകും ആക്രമണം നടത്തുകയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളായി തങ്ങൾ ഭീതിയിലാണ് കഴിയുന്നതെന്നും വനംവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Story Highlights: tiger landed again in Wayanad kurukkanmoola
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here