Advertisement

ഇടുക്കി ദേവികുളം എംഎല്‍എ രാജയെ മർദിച്ച എസ്ഐക്ക് സ്ഥലം മാറ്റം

March 29, 2022
Google News 2 minutes Read

മൂന്നാറില്‍ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ഇടുക്കി ദേവികുളം എം എല്‍ എ രാജയെ മർദിച്ച എസ് ഐ സാഗറിനെ ഡിസിആർബിയിലേക്ക് സ്ഥലംമാറ്റി. സമരാനുകൂലികളും പൊലീസും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് എംഎൽഎക്ക് മർദ്ദനമേറ്റത്. (action against police officer who attacked mla raja)

Read Also : ടെസ്‌ല‍ ഓട്ടോ പൈലറ്റിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് വിഡിയോ; ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി…

മൂന്നാറില്‍ ഉച്ചയോടെയാണ് പൊതുയോഗം നടക്കുന്നിതിന് മുന്നില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായി പൊലീസ് ഉദ്യോഗസ്ഥന്‍ വാക്കേറ്റം നടത്തിയത്. തുടര്‍ന്ന് പിന്നാലെയെത്തിയ എസ് ഐ സാഗര്‍ പ്രവര്‍ത്തകരെ തള്ളിമാറ്റി. ഇത് തടയുന്നതിനെത്തിയ എം എല്‍ എയ്ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.

എസ്ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി രംഗത്തെത്തിയിരുന്നു.രണ്ട് ദിവസമായിട്ട് ഇടുക്കിയില്‍ നടക്കുന്ന പണിമുടക്ക് സമാധാനപരമായിട്ടാണ് മുമ്പോട്ട് പോയത്. ഒരിടത്തും ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല.

മൂന്നാറില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മാത്രമാണ് സംഘര്‍ഷത്തിന് കാരണമായത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും കെ വി ശശി പറഞ്ഞു. എസ് ഐയ്ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: action against police officer who attacked mla raja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here