Advertisement

പന്നികളെ അങ്ങോട്ട് കയറി ചൊറിഞ്ഞു; ഒടുവിൽ കരടി എയറിൽ: വിഡിയോ

March 29, 2022
Google News 1 minute Read

കൂട്ടിൽ കിടക്കുന്ന പന്നികളെ ആക്രമിച്ച് പണി വാങ്ങി കരടി. അമേരിക്കയിലെ കണക്റ്റികട്ടിലാണ് സംഭവം. കൂട്ടിൽ കിടക്കുന്ന പന്നികളെ പിടിച്ചുതിന്നാമെന്ന് കരുതിയാണ് കരടി വേലി ചാടി അകത്തെത്തിയത്. എന്നാൽ, പന്നികൾ വിട്ടുകൊടുത്തില്ല. കൂട്ടമായി കരടിയെ ആക്രമിച്ച ഇവർ ഒടുവിൽ വേട്ടക്കാരനെ തുരത്തിയോടിച്ചു. ഹാമി, മേരി എന്നീ പന്നികളാണ് താരമായത്.

“ഞാൻ അവരിൽ അഭിമാനിക്കുന്നു. പ്രത്യേകിച്ച് ഹാമി. അവന് സ്വന്തം നിഴലിനെപ്പോലും പേടിയാണ്. പക്ഷേ, മേരി കരടിയുമായി പോരടിക്കുമ്പോൾ അവൻ പാഞ്ഞുവന്നു. രണ്ട് പേരും സുഖമായിരിക്കുകയാണ്. അവരെ പിടിയ്ക്കാൻ വന്നത് കുട്ടിക്കരടിയാണെന്നാണ് തോന്നുന്നത്.”- പന്നികളുടെ ഉടമ റെബേക്ക ഷാ പറഞ്ഞു.

Story Highlights: Bear Fight Pigs Viral Video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here