ദുബായിൽ ഇനി മുതല്‍ ഞായറാഴ്ചകളില്‍ സൗജന്യ പാർക്കിംഗ്

ദുബായിലെ എല്ലാ പാർക്കിംഗ് ലോട്ടുകളും ഇനി മുതല്‍ ഞായറാഴ്ചകളില്‍ സൗജന്യമായിരിക്കും. വെള്ളിയാഴ്ചകളിലെ പാർക്കിംഗ് സൗജന്യമാണ് ഞായറാഴ്‌ചകളിലേക്ക് മാറ്റിയത്. (dubai parking lots free on sundays)
വാരാന്ത്യ അവധി ദിവസങ്ങളിൽ വന്ന മാറ്റാതെ തുടർന്നാണ് തീരുമാനം. ദുബായിലെ പാർക്കിംഗ് സോണുകളിൽ ഇനിമുതൽ വെള്ളിയാഴ്‌ചകളിൽ പണം നൽകണമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച് പ്രമേയം പുറത്തിറക്കിയത്.
Read Also : ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും
പൊതു അവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കും. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി 10 വരെ 14 മണിക്കൂര്‍ സമയം പാര്‍ക്കിങിന് പണം അടയ്ക്കണമെന്ന് പുതിയ പ്രമേയത്തില്‍ വ്യക്തമാക്കി. എന്നാല്‍ ബഹുനില പാർക്കിംഗ് സൗകര്യങ്ങളില്‍ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പാർക്കിംഗ് ഫീസ് ഈടാക്കും. വഴിയരികിലുള്ള പാർക്കിംഗ് സ്ലോട്ടുകളില്‍ തുടര്‍ച്ചയായ നാലു മണിക്കൂര്‍ മാത്രമേ പാർക്കിംഗ് അനുവദിക്കുകയുള്ളൂ.
Story Highlights: dubai parking lots free on sundays
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here